ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു.

0
645
ജോണ്‍സണ്‍ ചെറിയാന്‍.
ഗൂഡല്ലൂര്‍: ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകള്‍ രാജേശ്വരി (46) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഷണ്മുഖന്‍, ഡ്രൈവറുടെ സീറ്റില്‍ ഒപ്പമുണ്ടായിരുന്ന കുമാരന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗൂഡല്ലൂര്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയായ അയ്യംകൊല്ലിയില്‍ ആയിരുന്നു അപകടം. അയ്യംകൊല്ലിയില്‍ നിന്ന് നെല്ലിമാട്ടേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മേല്‍ മരം കടപുഴകി വീഴുകയായിരുന്നു

Share This:

Comments

comments