വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദ്ദി​ച്ച അ​ധ്യാ​പി​ക​യ്ക്കു സ​സ്പെ​ന്‍​ഷ​ന്‍.

0
500
ജോണ്‍സണ്‍ ചെറിയാന്‍.
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച അധ്യാപികയ്ക്കു സസ്പെന്‍ഷന്‍. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ അധ്യാപിക ഷീല അരുള്‍ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഗൃഹപാഠം ചെയ്തില്ലെന്ന കാരണത്താലാണ് കുട്ടിയെ അധ്യാപിക മര്‍ദ്ദിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തില്‍ വടികൊണ്ട് തല്ലിയ ഒരുപാട് പാടുകള്‍ കണ്ടതോടെയാണ് മാതാപിതാക്കള്‍ വിവരം തിരക്കിയത്. വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടിയ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരാനും അധ്യാപിക ശ്രമിച്ചതായി മാതാപിതാക്കള്‍ ആരോപിച്ചു. കുട്ടിയുടെ ശരീരത്ത് 12 പാടുകളുണ്ടായിരുന്നു. മാതാപിതാക്കള്‍ പിന്നീട് ചൈല്‍ഡ് ലൈനും പോലീസിനും പരാതി നല്‍കി. പോലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തു.

Share This:

Comments

comments