ഫൊക്കാന കൺവെന്‍ഷന് എത്തിയ മന്ത്രി ശൈലജ ടീച്ചർക്കു എയർപോർട്ടിൽ സ്വീകരണം നൽകി.

0
723
ബിജു കൊട്ടാരക്കര.
ന്യൂ യോർക്ക് : ജൂലൈ 5 മുതല്‍ 8 വരെ ഫിലഡല്‍ഫിയ സബര്‍ബിലെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷൻ ഉത്ഘാടനം ചെയ്യാൻ കടന്നു വന്ന ബഹുമാനപ്പെട്ട ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്കു ന്യൂ യോർക്ക് ജോൺ എഫ് കെന്നഡി എയർപോർട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി.
മന്ത്രിയോടൊപ്പം കടന്നു വന്ന നോർക്കയുടെ വൈസ് ചെയർമാൻ കെ വരദരാജൻ, വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ, സിനിമ സംവിധാകൻ എം. എ നിഷാദ്, തോമസ്, സുനു എന്നിവരെയും ന്യൂ യോർക്ക് ജോൺ എഫ് കെന്നഡി എയർപോർട്ടിൽ സ്വീകരിച്ചു. ഇവരെ സ്വീകരിക്കുന്നതിനായി മുൻ ഫൊക്കാന പ്രസിഡന്റ് ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ, ഫൊക്കാന വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്, മുൻ ഫൊക്കാന സെക്രട്ടറി ടാറാൻസൺ തോമസ്, ഫൊക്കാന വുമൺസ് ഫോറം മെമ്പർ ലൈസി അലക്സ്, ആർട്സ് ലവേർസ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ഡോക്ടർ. ജേക്കബ് തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

Share This:

Comments

comments