വയനാട്‌ ചുരത്തിന്റെ കഥപറയുന്ന പുതിയ സിനിമയില്‍ കരിന്തണ്ടനായി വിനായകനെത്തുന്നു.

0
669
ജോണ്‍സണ്‍ ചെറിയാന്‍.
വയനാട്‌ ചുരത്തിന്റെ കഥപറയുന്ന പുതിയ സിനിമയില്‍ കരിന്തണ്ടനായി വിനായകനെത്തുന്നു. വയനാട്‌ ചുരംപാത കണ്ടെത്തിയ കരിന്തണ്ടന്‍ എന്ന ആദിവാസി യുവാവിനെ കുറിച്ചുള്ള സിനിമ സംവിധാനം ചെയ്യുന്നത്‌ ലീല സന്തോഷ്‌ ആണ്‌. താമരശ്ശേരി ചുരത്തിന്റെ സൃഷ്‌ടാവായ കരിന്തണ്ടനെ ബ്രിട്ടീഷുകാര്‍ ചതിച്ചുകൊലപ്പെടുത്തിയെന്നാണ്‌ ചരിത്രം. കരിന്തണ്ടനിലുടെ വയനാടന്‍ കാടുകളും ആദിവാസി സംസ്‌ക്കാരവുമാണ്‌ ലീല പകര്‍ത്തുന്നത്‌. ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ സംവിധായികയാണ്‌ ലീല.ചിത്രത്തിന്റെ ഫസ്‌റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ ഗീതുമോഹന്‍ദാസ്‌ പുറത്തിറക്കി.ഞങ്ങളുടെ കയാമ്ബില്‍നിന്നുള്ള അടുത്ത സിനിമ എന്ന ക്യാപ്‌ഷനോടെ ഗീതു പോസ്‌റ്റര്‍ ഫേസ്‌ബുക്കിലും പോസ്‌റ്റ്‌ ചെയ്‌തു.

Share This:

Comments

comments