റിലയന്‍സ് ജിയോയുടെ വോയ്‌സ് ഓവര്‍ വൈ ഫൈ, ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ പ്രഖ്യാപിച്ചു.

0
497
ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: വോയ്‌സ് ഓവര്‍ വൈഫൈ സംവിധാനം ജിയോ താമസിയാതെ നടപ്പാക്കുമെന്ന് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. മോശം സിഗ്‌നല്‍ മൂലമുണ്ടാകുന്ന കോള്‍ മുറിയല്‍ ഒഴിവാക്കാന്‍ വോയസ് ഓവര്‍ വൈ ഫൈ സംവിധാനം സഹായിക്കും.
സിഗ്‌നല്‍ മോശമാണെങ്കില്‍ പ്രദേശത്ത് ലഭ്യമായ സൗജന്യ വൈഫൈ ഉപയോഗിച്ച്‌ കോള്‍ പൂര്‍ത്തിയാക്കാല്‍ സംവിധാനത്തിലൂടെ കഴിയും. ജിയോ അവതരിപ്പിച്ച ഫീച്ചര്‍ ഫോണില്‍ അതിനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ സേവനം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ജിയോ ലക്ഷ്യമിടുന്നതെന്ന് അംബാനി വ്യക്തമാക്കി.
എജിഎമ്മില്‍ അംബാനി ഫിക്‌സ്ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസായ ജിയോ ജിഗാഫൈബര്‍ അവതരിപ്പിച്ചു. ജിയോയുടെ വരിക്കാരുടെ എണ്ണം 20 കോടി കവിഞ്ഞതായി മുകേഷ് അംബാനി പൊതുയോഗത്തില്‍ പറഞ്ഞു. 2016 സെപ്റ്റംബറില്‍ ജിയോ അവതരിപ്പിച്ച്‌ രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ നേട്ടം നേടാന്‍ സഹായിച്ചത് ജിയോ ഫീച്ചര്‍ ഫോണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവില്‍ 500 മില്യണ്‍ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളുണ്ടെന്നാണ് കരുതുന്നത്.

Share This:

Comments

comments