കാപ്പില്‍ കടലില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു.

0
425
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കാപ്പില്‍ കടലില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം വെസ്റ്റ് ശാലോം നഗറില്‍ എഡ്മണ്ട് (52) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ബോട്ടില്‍ മത്സ്യബന്ധനത്തിന് ഉണ്ടായിരുന്ന സംഭവത്തില്‍ രണ്ട്‌പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സെബാസ്റ്റ്യന്‍, നെല്‍സണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.പുലര്‍ച്ചെ ആറരയോടെ കാപ്പില്‍ കടലിലായിരുന്നു അപകടം. കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെയാണ് മൂവരെയും കരയ്‌ക്കെത്തിച്ചത്. എന്നാല്‍ എഡ്മണ്ടിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Share This:

Comments

comments