നാടും നാട്ടിലെ ചില ഓർമ്മപുതുക്കലും. (അനുഭവ കഥ)

0
421
മിലാല്‍ കൊല്ലം.
ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ എന്നെ പഠിപ്പിച്ച ചില അദ്ധ്യാപകരെയും കൂടെ പഠിച്ച സുഹൃത്തുക്കളെയും കാണാൻ കഴിഞ്ഞു.
എന്റെ കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിനു എഴുന്നൊള്ളത്തിന്റെ കൂടെ പോകുമ്പോൾ ഉത്സവം കാണാനായി റോഡിൽ ഇറങ്ങി നിൽക്കുന്നു എന്നെ പഠിപ്പിച്ച ജയശ്രീ റ്റീച്ചർ.
എന്നെ കൊച്ചിലെ കണ്ടതാ അതുകൊണ്ട്‌ അറിയത്തില്ല എന്നാണു ഞാൻ വിചാരിച്ചത്‌. പക്ഷേ ദൂരേന്നേ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങ്‌ അടുത്ത്‌ ചെല്ലാറായപ്പോൾ ഓടിവന്ന് എന്റെ കയ്യിൽ റ്റീച്ചറിന്റെ കൈ കൊണ്ട്‌ രണ്ട്‌ മൂന്ന് അടി. വർഷങ്ങൾക്ക്‌ ശേഷം കണ്ടതിന്റെ ഒരു സ്നേഹ പ്രകടനം.
പഠിക്കുന്ന കാലത്ത്‌ എല്ലാ വിഷയത്തിനും തോൽക്കുന്നത്‌ കൊണ്ട്‌ അദ്ധ്യാപകർക്ക്‌ എല്ലാം എന്നെ നല്ലവണ്ണം അറിയുമായിരുന്നു.
പത്താം ക്ലാസിൽ കൂടേ പഠിച്ച പെങ്ങൾക്ക്‌ രസതന്ത്രത്തിനു ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങിയതിനു ജയശ്രീ സാർ ഒരു സമ്മാനം പെങ്ങൾക്ക്‌ കൊടുത്തതായി അറിയാം.
പിന്നീട്‌ ഒരു ദിവസം ചാത്തന്നൂർ ഒരു കല്ല്യാണത്തിനു പോയപ്പോൾ ഒരു വർഷം എന്റെ ക്ലാസ്‌ റ്റീച്ചർ ആയിരുന്ന മണി സാറിനെ കണ്ടു. അദ്ദേഹം സംസ്കൃതം പഠിപ്പിക്കുന്ന സാർ ആയിരുന്നതിനാൽ ഞങ്ങൾക്ക്‌ പ്രത്യേകിച്ച്‌ വിഷയം ഒന്നും എടുത്തിരുന്നില്ല. എണ്ണ കറുപ്പുള്ള സാറിനെ കാണാൻ നല്ല ഐശ്വര്യം ആയിരുന്നു. ഞാൻ കണ്ട ദിവസം സാറിന്റെ ജന്മനാൾ ആയിരുന്നു. അങ്ങനെ എന്റെ വക ഒരു ആശംസയും ഞാൻ സാറിനു നൽകി.
പിന്നെ ഒരു ദിവസം മയ്യനാട്‌ ചന്തമുക്കിൽ വച്ച്‌ എന്റെ പ്രീയപ്പെട്ട സാറായിരുന്ന മലയാളം അദ്ധ്യാപകൻ മണിതാ സാറിനെ കണ്ടു. പത്താം ക്ലാസിൽ എന്നെ ജയിക്കാൻ സഹായിച്ചത്‌ സാറിന്റെ വിഷയം ആയിരുന്ന മലയാളം ആയിരുന്നു.
ഒരു പ്രത്യേക രീതിയിലായിരുന്നു സാറിന്റെ അദ്ധ്യാപനം. സാറില്ലാത്ത സമയം സാറിനെ അനുകരിയ്ക്കുമായിരുന്നു ഞാൻ.
അന്ന് സാർ പഠിപ്പിയ്ക്കുമ്പോൾ ചില ചോദ്യങ്ങൾ ചോദിക്കും.
കൃഷ്ണനെ കാണാൻ പോയ അക്രൂരൻ ആമ്പാടിയിൽ കണ്ട കാഴ്ച്ചകൾ എന്തെല്ലാം മില്ലാൽ പറയു? നമ്മൾ ഉത്തരം പറഞ്ഞു തുടങ്ങിയാൽ മതി ബാക്കി സാറങ്ങ്‌ പറഞ്ഞു കൊള്ളും അതാണു.
ഞാൻ – പൊന്നണിഞ്ഞ്‌ ആനകൾ മുൾത്തടി കൈക്കൊണ്ട്‌ ഇത്രയും പറയുമ്പോൾ തന്നെ ബാക്കി സാർ പറയും പൊന്നിൻ മലകൾ നടക്കുന്നത്‌ പോലെ കണ്ടു. അങ്ങനെ തുടർന്നു കൊണ്ടിരിക്കും.
അങ്ങനെ മണിതാസാറിന്റെയും സുഖവിവരമൊക്കേ തിരക്കി പിരിഞ്ഞു.
പിന്നീട്‌ ഒരു ദിവസം ഞാൻ ബസ്‌ കാത്ത്‌ നിൽക്കുമ്പോൾ എന്റെ കൂടേ പഠിച്ച ഒരു പെണ്ണു വന്ന് നിന്നു. അവരുമായി ആരും അങ്ങനെ സംസാരിക്കാറില്ല എന്നുമാത്രമല്ല എല്ലാവർക്കും പേടിയുമാണു. ഞാൻ വിചാരിച്ചു ഒന്ന് സംസാരിച്ചാലോ.
അങ്ങനെ ഞാൻ ചോദിച്ചു ഇപ്പോൾ എന്തെടുക്കുന്നു?
അപ്പോൾ പറഞ്ഞു കൊല്ലത്ത്‌ എന്തിനോ പോകുന്നു എന്ന്.
ഞാൻ ചോദിച്ചു എന്നെ അറിയുമോ?
ഇവിടെ ഉള്ളതാണെന്ന് അറിയാം. ഇപ്പോൾ എന്തെടുക്കുന്നു?
ഞാൻ പറഞ്ഞു വെളിയിൽ ആണു.
ഒരുമിച്ച്‌ പഠിച്ചതാണോ?
ഞാൻ – അതെ.
അപ്പോഴേക്കും ബസും വന്നു.
പിന്നീട്‌ ഞാൻ ഗൾഫിലേയ്ക്ക്‌ തിരിച്ചു വരുന്നതിന്റെ തലെന്ന് എന്റെ മാമന്റെ മകൻ പെൻഷൻ ആകുന്ന ദിവസം ആയിരുന്നു. അന്ന് വൈകുന്നേരം തിരുവനന്തപുരത്ത്‌ നിന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ എല്ലാവരും കൂടി വീട്ടിൽ കൊണ്ടുവന്ന് ആക്കി. അപ്പോൾ അതിന്റെ കൂടെ എന്റെ കൂടേ പഠിച്ച ഒരു മുരളി ഉണ്ടായിരുന്നു.
ഞാൻ ഈ മുരളിയേ കണ്ടിട്ട്‌ ഏതാണ്ട്‌ ഇരുപത്തിയെട്ട്‌ വർഷം ആകും. അന്ന് ഞാൻ കൊട്ടിയം അപ്സരാ മെഡിക്കൽസിൽ ജോലി ചെയ്യുന്ന സമയത്ത്‌ കണ്ടതാ. അദ്ദേഹം മൃഗഡോക്റ്റർ ആയപ്പോൾ ആദ്യം ട്രെയിനിയായിട്ട്‌ വന്നത്‌ കൊട്ടിയം സെന്ററിൽ ആണു. അന്ന് കടയിൽ വന്നപ്പോൾ കണ്ടതാണു.
അതുകൊണ്ട്‌ ഞങ്ങൾക്ക്‌ ഒരുപാട്‌ സംസാരിക്കാൻ ഉണ്ടായിരുന്നു. മെഡിക്കൽ രംഗത്ത്‌ ഞാൻ എന്റെ പതിമൂന്നാമത്തേ വയസുമുതലെ ഉണ്ട്‌. മുരളി മൃഗഡോക്റ്റർ ആയതിനു ശേഷം ഉള്ള അറിവുകളാണു.
പണ്ട്‌ കാലങ്ങളിൽ എല്ലാവരുടെയും കയ്യിൽ വണ്ടികൾ ഒന്നുമില്ല. ഒരു പശുവിനൊക്കേ സുഖമില്ലങ്കിലോ അല്ലങ്കിൽ പ്രസവിപ്പിക്കുന്നതിനോ ഡോക്റ്ററേ കൊണ്ട്‌ പോകണം. അന്ന് മിടുക്കന്മാരായ ചിലരുണ്ട്‌. ആരേങ്കിലും ടാക്സി വിളിച്ചു വന്നാൽ അതിൽ ചാടിക്കയറി പൊയ്ക്കളയും. എന്നാൽ വണ്ടിയില്ലാതെ വരുന്ന ആളിന്റെ കൂടേ പോകാൻ മറ്റു ഡോക്റ്റർമ്മാരെ പറഞ്ഞു വിടും.
എനിയ്ക്ക്‌ അറിയാം വർക്കലക്കാരൻ ഒരു ഡോക്റ്റർ വിജയൻ എന്നും വന്ന് വിഷമം നമ്മളൊട്‌ പറയുമായിരുന്നു. അത്‌ മാത്രമല്ല ഈ ഡോക്റ്റർ വരുന്ന ആൾ പൈസ ഉള്ള ആൾ ആണോ എന്നൊന്നും നോക്കില്ല. പശുവിനെ നോക്കാൻ പോകുന്ന കൂട്ടത്തിൽ തന്നെ കയ്യിൽ നിന്ന് പൈസ ഇട്ട്‌ മരുന്ന് കൂടി വാങ്ങി കൊണ്ട്‌ പോകുമായിരുന്നു. എന്നാലും ഇദ്ദേഹത്തിനു വല്ല ആട്ടോയും കിട്ടിയാൽ ആയി. ആട്ടോയോ കാറോ മൃഗാശുപത്രിയിൽ ചെന്നാൽ അതിൽ വില്ലന്മാർ കയറി പോകും അതായിരുന്നു അന്ന്. വിജയൻ ഡോക്റ്റർ മാത്രമല്ല പുതിയതായിട്ട്‌ വരുന്ന പല ഡോക്റ്റർമ്മാരും പരാതി പറഞ്ഞിട്ടുണ്ട്‌.
ഈ കാര്യങ്ങൾ എല്ലാം മുരളിയുമായി സംസാരിച്ചു. ഇപ്പോൾ പിന്നെ എല്ലാവർക്കും വണ്ടിയുള്ളത്‌ കൊണ്ട്‌ മൃഗഡോക്റ്റർമ്മാർ വണ്ടിയ്ക്ക്‌ പേടിയ്ക്കണ്ട. നാളെ ഞാൻ പോകുകയാണു നമുക്ക്‌ വീണ്ടും കാണാം എന്ന് ഞാൻ പറഞ്ഞു മുരളി യാത്രയായി.

Share This:

Comments

comments