വിദ്യാഭ്യാസം മനസിനെ ചെറുപ്പമാക്കും. ഡോ. താജ് ആലുവ.

0
483
അഫ്സല്‍ കിലയില്‍.
ദോഹ; വിദ്യാഭ്യാസമെന്നത് ഒരു തുടര്‍ പ്രക്രിയയാണെന്നും ജീവിത കാലം മുഴുവന്‍ വിദ്യാര്‍ഥിയാകുവാന്‍ സാധിക്കുക എന്നത് മഹാഭാഗ്യമാണെന്നും കള്‍ചറല്‍ ഫോറം പ്രസിഡണ്ട് ഡോ. താജ് ആലുവ അഭിപ്രായപ്പെട്ടു. മദ്രാസ് സര്‍വകലാശശാലയില്‍ നിന്നും പി.എച്ച്.ഡി. നേടിയ അദ്ദേഹത്തെ ആദരിക്കുന്നതിനായി ദോഹ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സംഘടിപ്പിച്ച സ്വീകരണത്തിന് മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വായിക്കുന്നതും പഠിക്കുന്നതും മനസിനെ ഉത്തേജിപ്പിക്കുകയും സമൂഹത്തെ ഊര്‍ജസ്വലമാക്കുകയും ചെയ്യും. പഠനത്തിന് പ്രായപരിധി നിശ്ചയിക്കാതെ ലഭ്യമാകുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വിജ്ഞാനത്തിന്റെ വിശാലമായ ലോകത്തേക്ക് വഴി നടത്തുന്ന സാങ്കേതിക വിദ്യയുടൈ എല്ലാ നല്ല വശങ്ങളും ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം. വിജ്ഞാനത്തിന്റെ വിസ്മയലോകം വിരല്‍തുമ്പിലുണ്ടായിട്ടും പ്രയോജനപ്പെടുത്താതിരിക്കുന്നത് ശരിയല്ല. പാസീവ് വിനോദങ്ങളുടെ തടവറയില്‍ തളക്കപ്പെടാതെ ക്രിയാത്മകവും രചനാത്മകവുമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സെന്‍ര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡണ്ട് കെ.സി. അബ്ദുല്‍ ലത്തീഫ്, മദ്രസ പ്രധാനധ്യാപകന്‍ സഫീര്‍ മമ്പാട്, പി.ടി.എ. കമ്മറ്റി പ്രസിഡണ്ട് ഡോ. അമാനുല്ല വടക്കാങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു. മദ്രസയുടെ ഉപഹാരം സെന്‍ര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ബിന്‍ ഹസ്സന്‍ താജ് ആലുവക്ക് സമ്മാനിച്ചു.
ഫോട്ടോ. 1.ദോഹ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ താജ് ആലുവ സംസാരിക്കുന്നു.
2. താജ് ആലുവക്കുളള മദ്രസയുടെ ഉപഹാരം സെന്‍ര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ബിന്‍ ഹസ്സന്‍ സമ്മാനിക്കുന്നു.5

Share This:

Comments

comments