വായനാ വാരത്തോടനുബന്ധിച്ച് ‘എനിക്കേറെ ഇഷ്ടപ്പെട്ട സാഹിത്യ കൃതി’ പരിപാടി സംഘടിപ്പിച്ചു.

0
574
സലിം ജിറോഡ്‌.
വായനാ വാരത്തോടനുബന്ധിച്ച് പുള്ളന്നൂര്‍ ന്യു ഗവ.എല്‍.പി.സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി ‘എനിക്കേറെ ഇഷ്ടപ്പെട്ട സാഹിത്യ കൃതി’ എന്ന ശീര്‍ഷകത്തില്‍ പരിപാടി സംഘടിപ്പിച്ചു.കുട്ടികള്‍ മുമ്പ് വായിച്ചതും ഇഷ്ടപ്പെട്ടതും, പ്രചോദനമേകിയതുമായ കൃതികള്‍ ചാര്‍ട്ടില്‍ എഴുതി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനത്തില്‍ അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകം നല്ലൊരു വഴികാട്ടിയാണെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടു. അനീസ് മാസ്റ്റര്‍, ശാന്ത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
photo 1
എനിക്കേറെ ഇഷ്ടപ്പെട്ട സാഹിത്യ കൃതി എന്ന ശീര്‍ഷകത്തില്‍ പുള്ളന്നൂര്‍ ന്യു ഗവ: സ്‌കൂളില്‍ വായനാ വാരത്തോടനുബന്ധിച്ച് നടത്തിയ പരിപാടി
photo 2
പുള്ളന്നൂര്‍ ന്യു ഗവ.എല്‍.പി.സ്‌കൂളിന്റെ പ്രവേശനോത്സവം കൂറ്റന്‍ സ്ലേറ്റില്‍ കുട്ടികളെ എഴുതിച്ചു കൊണ്ട് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീന ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് പുഷ്പലത സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ മൈമൂന പി.പി.അധ്യക്ഷത വഹിച്ചു.ടി.ടി മൊയ്തീന്‍കോയ, ദിവ്യ മനോജ്, ശാന്ത ടീച്ചര്‍, BRC ടൈനര്‍സലീം, എന്നിവര്‍ സംസാരിച്ചു. രൂപ റാണി നന്ദി പറഞ്ഞു.
ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ബീന കുട്ടികളെ എഴുതിച്ചു കൊണ്ട് പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി സ്‌കൂളിന്റെ പ്രവേശനോത്സവം ഉദ്ഘാടനംെചയ്യുന്നു.
photo 3
പുള്ള നൂര്‍ ന്യു ഗവ.എല്‍ പി സ്‌കൂളിന്റെ പ്രവേശനോത്സവ കവാടം
photo 4
പ്രവേശനോത്സവ ദിവസം പുള്ളന്നൂര്‍ ന്യു ഗവ.എല്‍, പി സ്‌കൂള്‍ കുട്ടികള്‍ അക്ഷര തൊപ്പികളുമായി789

Share This:

Comments

comments