ജഗപതി ബാബു മമ്മൂട്ടിയുടെ അച്ഛനായി എത്തുന്നു.

0
612
ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുന്ന യാത്രയില്‍ മമ്മൂട്ടിയുടെ അച്ഛനായി ജഗപതി ബാബു എത്തുന്നു. 30 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിലെ നായിക നയന്‍താരയാണ്.
ഹൈദരാബാദില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ മാഹി രാഘവും നിര്‍മ്മാതാവ് വിജയ് ചില്ലയുമാണ്. മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്ടര്‍ അപകടത്തിലാണ് വൈ.എസ്.ആര്‍ മരിച്ചത്.മമ്മൂട്ടിക്കൊപ്പം ആദ്യമായാണ് ജഗപതി ബാബു അഭിനയിക്കുന്നത്. നേരത്തെ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ജഗപതി ബാബു അഭിനയിച്ചിട്ടുണ്ട്.

Share This:

Comments

comments