താനും പൃഥ്വിയും യോഗത്തില്‍ പങ്കെടുത്തെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം; രമ്യ നമ്പിശന്‍.

0
600
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ യോഗത്തില്‍ താനും പൃഥ്വിരാജ് സുകുമാരനും പങ്കെടുത്തുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് നടി രമ്യ നമ്ബീശന്‍. ആ യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്താന്‍ സാധിച്ചില്ല. യോഗം കഴിഞ്ഞതിന് ശേഷമുള്ള തീരുമാനങ്ങള്‍ അറിഞ്ഞില്ലെന്നും രമ്യ പറഞ്ഞു.
രമ്യയും പൃഥ്വിരാജും ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയതെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിനെതിരെ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു രമ്യ.
സംഘടനയെ പിളര്‍ത്തണം എന്നൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. രാജിവച്ചത് അതുകൊണ്ടല്ല. എന്നാല്‍ സംഘടനയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായപ്പോള്‍ ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്നാണ് എ.എം.എം.എ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്.

Share This:

Comments

comments