ഇന്ത്യന്‍ യുവാവ് യുഎസില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു.

0
902
ജോണ്‍സണ്‍ ചെറിയാന്‍.
വാഷിംഗ്ടണ്‍: ഇന്ത്യന്‍ യുവാവ് യുഎസില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സോഫ്ഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഗോഗിനോനി നാഗാര്‍ജുന(32)യാണ് നോര്‍ത്ത് കരോലിനയിലെ പ്രസിദ്ധമായ എല്‍ക് വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. ആറാഴ്ചയ്ക്കിടെ എല്‍ക് വെള്ളച്ചാട്ടത്തില്‍ മരിക്കുന്ന രണ്ടാമനാണ് നാഗാര്‍ജുന.
ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പമാണ് നാഗാര്‍ജുന വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയത്. ഇതിന്റെ ഒരുഭാഗത്ത് ഇവര്‍ നീന്താനിറങ്ങി. ഇതിനിടെ പാറയില്‍നിന്നു വെള്ളത്തിലേക്കു ചാടിയ നാഗാര്‍ജുനയെ പിന്നീട് കാണാതാവുകയായിരുന്നെന്ന് ആവേരി കൗണ്ടി ഷെരിഫ് കെവിന്‍ ഫ്രേ പറഞ്ഞു.
രണ്ടു മണിക്കൂര്‍ തെരച്ചിലിനൊടുവില്‍ നാഗാര്‍ജുനയുടെ മൃതദേഹം കണ്ടെത്തി. നദിയില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നെന്നും ഇതാണ് യുവാവിന്റെ മരണത്തിലേക്കു നയിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

Share This:

Comments

comments