പത്തുവയസ്സുകാരിയായ മകളെ മാനഭംഗം ചെയ്ത് കൊല്ലുമെന്ന് പ്രിയങ്കാ ചതുര്‍വേദിക്ക് ഭീഷണി.

0
727
ജോണ്‍സണ്‍ചെറിയാന്‍.
മുംബൈ: പത്തുവയസ്സുകാരിയായ മകളെ മാനഭംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ചതുര്‍വേദി പരാതി നല്‍കി. ട്വിറ്ററിലൂടെയാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശമുണ്ടായിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ എന്നും പരിഹസിക്കപ്പെടാറുണ്ട്(ട്രോളുകള്‍), എന്നാല്‍, തന്റെ മകളെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ഇത്തരക്കാര്‍ സംസാരിക്കുന്നതായി അറിഞ്ഞു. അതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ ഒരു ക്രിമിനല്‍ പരാതി നല്‍കിയെന്നും പ്രിയങ്ക ചതുര്‍വേദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മുംബൈ പൊലീസ് സംഭവത്തില്‍ കേസെടുത്ത് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും പ്രിയങ്ക പറഞ്ഞു. ശ്രീരാമന്റെ മുഖചിത്രമുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി വന്നിരിക്കുന്നത്. എന്നാല്‍ പരാതി നല്‍കിയതോടെ അക്കൗണ്ട് അപ്രത്യക്ഷമായി.
മധ്യപ്രദേശില്‍ ഏഴ് വയസ്സുകാരി പെണ്‍കുട്ടിയെ മാനംഭംഗപ്പെടുത്തിയ കേസില്‍ പ്രതികളെ താന്‍ അനുകൂലിക്കുന്നതായി വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. അതായിരിക്കാം മകളെ റേപ്പ് ചെയ്യുമെന്ന ഭീഷണി എന്നും ഇവര്‍ പറയുന്നു. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ബിജെപി വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നും പ്രിയങ്ക പറഞ്ഞു.

Share This:

Comments

comments