നിപ വൈറസ്​ ബാധയുടെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന്​ സ്​ഥിരീകരിച്ചു.

0
539
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: നിപ വൈറസ് ബാധയുടെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഒാഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ഉറവിടം സ്ഥിരീകരിച്ചത്. നിപ ബാധയുണ്ടായ കോഴിക്കോട് ചങ്ങരോത്ത് നിന്ന് മെയ് മാസത്തില്‍ പിടിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. വവ്വാലില്‍ നിന്നല്ലെങ്കില്‍ എങ്ങനെ നിപ ബാധിച്ചുവെന്ന സംശയത്തിലായിരുന്നു ആേരാഗ്യ വകുപ്പ്. അതിനാണ് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നത്. പ്രദേശത്തു നിന്ന് തന്നെ രണ്ടാം ഘട്ടത്തില്‍ പിടിച്ച പഴം തീനി വവ്വാലിലാണ് നിപ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ അറിയിച്ചു.
നേരത്തെ പരിശോധിച്ച വവ്വാല്‍ പഴം തീനി വവ്വാലിെന്‍റ വര്‍ഗത്തില്‍ പെട്ടത് അല്ലായിരുന്നുവെന്നതാണ് നെഗറ്റീവ് ഫലം ലഭിക്കാനിടയായത്. ആദ്യ തവണ 21 വവ്വാലുകളെ പിടികൂടി പരിശോധിച്ചു. ക്ഷുദ്ര ജീവികളെ ഭക്ഷിക്കുന്ന വവ്വാലുകള്‍ ഇൗ െവെറസിെന്‍റ വാഹകരല്ല. രണ്ടാം തവണ പിടികൂടിയ 55 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളും ഉള്‍പ്പെട്ടിരുന്നു. ഇതാണ് നിപ ൈവറസ് വാഹകരാെണന്ന് തെളിഞ്ഞതെന്ന് െഎ.സി.എം.ആര്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചു.
കോഴിക്കോടും മലപ്പുറത്തുമായി നിപ ബാധിച്ച്‌ 17 പേരാണ് മരിച്ചത്. സംഭവത്തിനു ശേഷം ഒരു മാസം വരെയും പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്തതിനാല്‍ കോഴിക്കോടും മലപ്പുറവും നിപ വൈറസ് മുക്ത മേഖലയായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Share This:

Comments

comments