മന്ത്രി കെ.ടി ജലീലിന്റെ വസതിയിലേക്ക് ബഹുജന മാർച്ച് നടത്തും.

0
561
റബീ ഹുസൈന്‍ തങ്ങള്‍.
മലപ്പുറം : “മുപ്പതിനായിരം വിദ്യർഥികൾക്ക് പ്ലസ് വൺ സീറ്റില്ല, മലപ്പുറത്തെ ഏക മന്ത്രി എന്തെടുക്കുകയാണ്?” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വിദ്യാർഥികളേയും രക്ഷിതാക്കളേയും അണി നിരത്തി ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി ഞായറാഴ്ച രാവിലെ 10 ന് തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീലിന്റെ വസതിയിലേക്ക് ബഹുജന മാർച്ച് നടത്തും.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്യും. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ട്രഷറർ ശാക്കിർ ചങ്ങരംകുളം, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് അഷ്റഫ് കൊണ്ടോട്ടി, ജനറൽ സെക്രട്ടറി രജിത മഞ്ചേരി, സെക്രട്ടറി സാബിഖ് വെട്ടം എന്നിവർ സംസാരിക്കും.
———8

Share This:

Comments

comments