
Home America ഹൂസ്റ്റണ്‍ കോട്ടയം ക്ലബ് പിക്ക്‌നിക്ക് അവിസ്മരണീയമായി .
പി.പി. ചെറിയാന്‍.
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം ക്ലബ് 2018 വര്‍ഷത്തെ പിക്‌നിക്കില്‍ പങ്കെടുത്തവര്‍ക്ക് അവിസ്മരണീയ അനുഭവമായി.
ജൂണ്‍ 24 ഞായര്‍ വൈകീട്ട് മാനുവേല്‍ സിറ്റിയിലെ പ്രകൃതി രമണീയത നിറഞ്ഞ ബിബേല്‍ ഫാം ഹൗസില്‍ എസ്.കെ.ചെറിയാന്‍, തോമസ് കെ. വര്‍ഗീസ് എന്നിവരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുപ്ലാക്കല്‍ ഉല്‍ഘാടനത്തിനായി ഡോ.സി.വി.മാത്യുവിനെ ക്ഷണിക്കുകയും, ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്തു.
എല്ലാവര്‍ക്കും ഒത്തുചേരുന്നതിന് ഒരു വേദിയൊരുക്കിയ ക്ലബിന്റെ ഭാരവാഹികളെ ഡോ.സി.വി.മാത്യു അഭിനന്ദിച്ചു.
നിരവധി കലാകായിക പരിപാടികള്‍, വിനോദ പരിപാടികള്‍ എന്നിവ പിക്ക്‌നിക്കിനെ വേറിട്ടൊരു അനുഭവമാക്കി രുചികരമായ നാടന്‍ ഭക്ഷണവും പിക്ക്‌നിക്കിന്റെ പ്രത്യേകതയായിരുന്നു.
ബാബു ചാക്കൊ, മധു ചേരിക്കല്‍, ചാക്കൊ ജോസഫ്, മാത്യു ചന്നാപാറ, തോമസ് ആന്റണി, കുര്യന്‍ ചന്നാപാറ, ഷിബു കെ.മാണി തുടങ്ങിയവര്‍ പിക്കിനിക്കിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ് സെക്രട്ടറി സുകു ഫിലിപ്പ് കൃതജ്ഞത അറിയിച്ചു. ദീര്‍ഘനാളുകള്‍ക്കുശേഷം പരിചയം പുതുക്കുന്നതിനും, പൂര്‍വ്വകാല സ്മരണകള്‍ പങ്കിടുന്നതിനും, ആനുകാലിക വിഷയങ്ങളെ കുറിച്ചു ചര്‍ച്ച നടത്തുന്നതിനും കോട്ടയം ക്ലബിന്റെ പിക്ക്‌നിക്ക് വഴിയൊരുക്കിയതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
Comments
comments