
Home News പശ്ചിമ ബെംഗാളില്‍നിന്ന് ജമ്മു കശ്മീരിലേക്ക് സ്‌പെഷല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്ത് ബി എസ് എഫ്...
ജോണ്‍സണ്‍ ചെറിയാന്‍.
കൊല്‍ക്കത്ത: പശ്ചിമ ബെംഗാളില്‍നിന്ന് ജമ്മു കശ്മീരിലേക്ക് സ്‌പെഷല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്ത് ബി എസ് എഫ് ജവാന്മാരെ കാണാതായി. പശ്ചിമ ബെംഗാളിലെ ബര്‍ധമാനിനും ബിഹാറിലെ ധന്‍ബാദിനും ഇടയില്‍ വച്ചാണ് ഇവരെ കാണാതായതെന്ന് പോലീസിനെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.
83 ജവാന്മാരാണ് ഈ ട്രെയിനിലുണ്ടായിരുന്നത്. ദീന്‍ ദയാല്‍ ഉപാധ്യായ സ്റ്റേഷനില്‍ ട്രെയില്‍ എത്തിയപ്പോള്‍ ജവാന്മാരുടെ എണ്ണം നോക്കിയപ്പോഴാണ് പത്തുപേരെ കാണാതായ വിവരം മനസ്സിലായത്. തുടര്‍ന്ന് കാണാതായ ജവാന്മാരുടെ കമാന്‍ഡര്‍, ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ പോലീസില്‍ പരാതി നല്‍കി.
“83 ബി എസ് എഫ് ജവാന്മാരാണ് ജമ്മു കശ്മീരിലേക്കുള്ള സ്‌പെഷല്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്. ഇതില്‍ പത്തുപേര്‍, ധന്‍ബാദിനും ബര്‍ധമാനിനും ഇടയില്‍ എവിടെയോ വച്ച് കാണാതാവുകയായിരുന്നു”- സബ് ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
comments