രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു.

0
478
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. അമേരിക്കന്‍ ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.89 എന്ന നിലയിലെത്തി. ഇതിനുമുമ്ബ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്.
19 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് രൂപയുടെ വിനിമയ നിരക്കില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. എണ്ണ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 538.40 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

Share This:

Comments

comments