”തിലകനോട്‌ അമ്മ മാപ്പ്‌ പറയുമോ?” – താരസംഘടനക്കെതിരെ ആഞ്ഞടിച്ച്‌ ആഷിക്‌ അബു.

0
731
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി ; ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യിലേക്ക്‌ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച്‌ സംവിധായകന്‍ ആഷിക്‌ അബുവും രംഗത്ത്‌. നടന്‍ തിലകനെ ജീവിതാന്ത്യം വരെ താരസംഘടനയില്‍ നിന്നു വിലക്കിയിരുന്ന കാര്യം ഓര്‍മ്മിപ്പിച്ചാണ്‌ ആഷിക്കിന്റെ വിമര്‍ശനം.
തിലകന്റെ ചിത്രത്തോടൊപ്പമാണ്‌ ആഷിക്‌ അബുവിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല എന്നോര്‍മ്മിപ്പിച്ച ആഷിക്‌ അബു സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന ‘കുറ്റത്തിന്’ മരണം വരെ സിനിമത്തമ്ബുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമോ എന്നും ചോദിക്കുന്നു.
ദിലീപിനെ അമ്മയില്‍ തിരികെ എടുത്തതിനെ ചോദ്യം ചെയ്‌ത്‌ സിനിമാ മേഖലയിലെ വനിതാ കൂട്ടായ്‌മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവും രംഗത്തെത്തിയിരുന്നു.

Share This:

Comments

comments