പാനലുകള്‍ക്ക്‌ വിട…

0
1690

ജോണ്‍സണ്‍ ചെറിയാന്‍.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനകളായ  ഫൊക്കാനയിലും, ഫോമയിലും തിരഞ്ഞെടുപ്പു സമയത്തു  പാനലുകളുടെ മത്സരവും ചാക്കിട്ടുപിടുത്തവും നടന്നു വരികയായിരുന്നു. എന്നാല്‍ പതിവിനു വിപരീതമായി പാനല്‍ നോക്കാതെ അര്‍ഹതയുള്ളവരെ മാത്രം തിരഞ്ഞെടുക്കുന്ന പ്രവണതയാണ് കഴിഞ്ഞ ദിവസം ചിക്കാഗോയില്‍  നടന്ന ഫോമാ കണ്‍ വന്‍ഷനില്‍ ഉണ്ടായത്.

പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ (രാജു), വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ്, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, ജോ. സെക്രട്ടറി സാജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ചാരിറ്റിക്കു മുന്‍ ഗണന നല്‍കുമെന്നും സംഘടനയെ അടുത്ത തലത്തിലേക്കുയര്‍ത്തുന്നതിനു പരിശ്രമിക്കുമെന്നും പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. വ്യക്തമായ പരിപാടികള്‍ ആവിഷ്കരിച്ച് എല്ലാവരുടെയും സഹകരണത്തോടെ അവ നടപ്പില്‍ വരുത്തുമെന്ന് ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാമും പറയുകയുണ്ടായി.

അടുത്ത ഫോക്കാന തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കുകയെന്നാണ് ഇനി അമേരിക്കന്‍ മലയാളികള്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.

Share This:

Comments

comments