വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത് കൊ​ല​ക്കേ​സി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍.

0
675
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍. വരാപ്പുഴ പോലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബന്ധുകളില്‍നിന്നു കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്. പറവൂര്‍ സിഐയായിരുന്ന ക്രിസ്പിന്‍ സാമിന്‍റെ ഡ്രൈവറായിരുന്നു പ്രദീപ് കുമാര്‍. ക്രിസ്പിന്‍ സാമിനു നല്‍കാനാണെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്.
ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാനായി 25,000 രൂപയാണ് പ്രദീപ് ആവശ്യപ്പെട്ടത്. ബന്ധുകള്‍ 15,000 രൂപ പ്രദീപിന് കൈമാറിയിരുന്നു. എന്നാല്‍ ശ്രീജിത്ത് മരിച്ചതോടെ ഇയാള്‍ പണം തിരികെ നല്‍കി. സംഭവം വിവാദമായോടെ പ്രദീപിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഏപ്രില്‍ ആറിനായിരുന്നു ശ്രീജിത്തിനെ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. പിറ്റേദിവസം രാവിലെ സ്റ്റേഷനില്‍ എത്തിയ ബന്ധുകള്‍ വയറു വേദനയാല്‍ പുളയുന്ന ശ്രീജിത്തിനെയാണ് കണ്ടത്. തുടര്‍ന്നു ശ്രീജിത്തിനെ ആശുപത്രിയിയല്‍ എത്തിക്കാന്‍ എന്തു ചെയ്യണമെന്ന് അന്വേഷിച്ചപ്പോഴാണ് ക്രിസ്പിന്‍ സാമിന്‍റെ ഡ്രൈവര്‍ക്ക് പണം നല്‍കിയാല്‍ കാര്യങ്ങള്‍ നടക്കുമെന്ന് അറിഞ്ഞത്. ഇതോടെ ഇടനിലക്കാന്‍ മുഖേന പണം കൈമാറിയത്.

Share This:

Comments

comments