മഹാരാഷ്ട്രയില്‍ കറുത്ത നിറത്തിന്‍റെ പേരില്‍ അവഹേളനം, അഞ്ചുപേരെ വിഷം കൊടുത്തു കൊന്നു.

0
896
ജോണ്‍സണ്‍ ചെറിയാന്‍.
മഹാരാഷ്ട്ര: കറുത്ത നിറത്തിന്‍റെ പേരില്‍ അവഹേളനം സഹിക്കാന്‍ വയ്യാതായപ്പോള്‍ യുവതി ഭക്ഷണത്തില്‍ വിഷം നല്‍കി അഞ്ച് പേരെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ്‌ ജില്ലയിലാണ് സംഭവം. യുവതിയെ പോലീസ് അറസ്റ്റുചെയ്തു. പ്രഗ്യ സുര്‍വസേ ആണ് അറസ്റ്റിലായത്. ജൂണ്‍ പതിനെട്ടിന് ഒരു ബന്ധുവിന്‍റെ വീട്ടില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലാണ് ഇവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് അഞ്ചുപേരെ കൊന്നത്. 

Share This:

Comments

comments