സൗദി അറേബ്യയയില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാം.

0
383
ജോണ്‍സണ്‍ ചെറിയാന്‍.
റിയാദ്: സൗദി അറേബ്യയയില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാം. ലോകത്ത് സൗദിയില്‍ മാത്രമായിരുന്നു ഇന്നും സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഈ വിലക്കാണ് നാളെ മാറുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനായിരുന്നു ഈ ചരിത്രപരമായ തീരുമാനം എടുത്തത്. ആയിരക്കണക്കിന് സ്ത്രീകള്‍ നാളെ സൗദിയുടെ നിരത്തിലൂടെ വാഹനം ഓടിക്കും
ഈ ചരിത്രപരമായ നീക്കം പല മാറ്റങ്ങളുടെയും തുടക്കമാണ്. സ്ത്രീകള്‍ക്ക് അവരുടെ സ്വാതന്ത്ര്യം ആസ്വദിക്കാനും, അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ഇത് ഏറെ പ്രചോദനമാകും. സൗദിയുടെ ഈ ചരിത്രപരമായ തീരുമാനത്തെ ഏറെ ആദരവോടെയാണ് മറ്റ് ലോകരാജ്യങ്ങളും നോക്കിക്കാണുന്നത്.

Share This:

Comments

comments