ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഒരു പെണ്‍കുഞ്ഞിന് ജന്മംനല്‍കി.

0
1528
ജോണ്‍സണ്‍ ചെറിയാന്‍.
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഒരു പെണ്‍കുഞ്ഞിന് ജന്മംനല്‍കി. ഇന്‍സ്റ്റാഗ്രാമിലൂടെ അവര്‍ തന്നെ വിവരം അറിയിക്കുകയായിരുന്നു. പദവിയിലിരിക്കെ പ്രസവിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ജസീന്ത ആര്‍ഡേണ്‍. ടിവി അവതാരകനായ ക്ലാര്‍ക്ക് ഗേഫോര്‍ഡാണ് ജസീന്തയുടെ ഭര്‍ത്താവ്.രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ ജസീന്ത ആഗസ്റ്റ് ആദ്യം പദവിയില്‍ തിരിച്ചെത്തും. ഇപ്പോള്‍ ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സാണ് അവരുടെ പദവി കൈകാര്യം ചെയ്യുന്നത്.

Share This:

Comments

comments