രണ്ടാത്മാക്കള്‍ [ കഥ]

0
421
സിബി നെടുംചിറ.
ഇപ്പോഴും അഗ്നികുണ്ഡത്തിൽ നിന്നെന്നപോലെ തന്‍റെ ചിതയില്‍നിന്നു പുകച്ചുരുളുകള്‍ ഉയരുന്നുണ്ടാകും അതുകണ്ട് വാവിട്ട് കരയുകയായിരിക്കും അമ്മയും, രേവതിയും

. അവരെ ആശ്വസിപ്പിച്ചുകൊണ്ട് വാസുദേവന്‍ സാറും, മറ്റ് പാര്‍ട്ടിനേതാക്കന്‍മാരും സമീപത്തുണ്ടാകും
‘അവര്‍ക്ക് നഷ്ടപ്പെട്ടത് നല്ലൊരു സഖാവിനെയാണ്’
ഉടനെതന്നെ തനിക്കുവേണ്ടി ഒരു രക്തസാക്ഷിമണ്ഡപമുയരും. തന്‍റെ പ്രതിമയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ അവരെത്തും. ജനമനസ്സുകളില്‍ മായാതെ എന്നും ഈ ഞാനുണ്ടാകും. സഖാവ് മുകുന്ദന്‍ മേനോന്‍ പാര്‍ട്ടിക്കുവേണ്ടി ജീവന്‍ ബലികൊടുത്ത ധീരരക്തസാക്ഷി….
.
നേതാക്കന്‍മാര്‍ തന്നെ വാനോളം പുകഴ്ത്തും. ഇനി തന്‍റെ കുടുംബം കഷ്ടപ്പെടേണ്ടിവരില്ല…..
എന്നും അവളുടെ സ്വപ്നമായിരുന്നു ഒരു സര്‍ക്കാര്‍ ജോലി…
ഇനി അതിനു കാലതാമസമുണ്ടാവില്ല
., എത്രയും പെട്ടെന്നു സർക്കാർസര്‍വ്വീസില്‍ രേവതിക്കൊരു ജോലി തരപ്പെടും, വാടകവീടിനു പകരം സ്വന്തമായി കുറച്ച് മണ്ണും വീടും അവര്‍ക്ക് ലഭിക്കും…
.. ചിന്തകള്‍ക്ക് ചിറക് മുളയ്ക്കവേ
സ്വന്തം കുടുംബവും,, കുടുംബാഗങ്ങളും മനസ്സില്‍ തെളിഞ്ഞുവന്നു…

‘മോളെ രേവുട്ടിയേ…’

‘ഇന്നും മുകുന്ദന്‍റെ കിടപ്പ് പാര്‍ട്ടി ഓഫീസില്‍ തന്നെയാവും ല്ലേ …?’
‘ നെന്നെ പറഞ്ഞാല്‍ മതി !!

‘ഭാര്യയല്ലേ നീ..?’
നിയന്ത്രിച്ചൂടെ നിനക്കവനെ…?
‘ജോലിചെയ്തു കുടുംബം പുലര്‍ത്തുന്നതിനുപകരം
‘ഏതോ പാര്‍ട്ടിക്കുവേണ്ടി കൊടിയും പിടിച്ചു നടക്കുകയാ’
നെന്‍റെ കെട്ട്യോന്‍’
,’ എന്നിട്ടെന്താ ലാഭം….?’
‘രണ്ടാമതും ഗര്‍ഭിണിയാ നീ,
‘ഞാന്‍ എത്രയാണന്നുവെച്ചാ ആ ചെമ്മീന്‍ കമ്പനിയില്‍ ജോലിക്കുപോകുന്നത്…’’
‘തീരെ വയ്യ എനിക്ക്’..’
‘ പോത്തുപോലെ വളര്‍ന്ന ഒരു മോനുണ്ടായിട്ടും കല്യാണിയേ നീയെന്തിനാ ഇപ്പോഴും ഈ വയ്യാത്ത കാലുംവെച്ചുകൊണ്ട് ജോലിക്കുപോകുന്നതെന്നു പലരും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു….

കുടുംബത്തിലെ ഉത്തരവാദിത്വമില്ലായ്മയില്‍ ആവലാതികള്‍ മാത്രം പറഞ്ഞിരുന്ന അമ്മയും ഇപ്പോള്‍ തന്നെപ്രതി അഭിമാനിക്കുന്നുണ്ടാകും.

. നല്ലൊരു തുക നഷ്ടപരിഹാരമായി ഇതിനോടകം തന്‍റെ കുടുംബാഗങ്ങള്‍ക്ക് ലഭിച്ചിരിക്കും

ചെമ്മീന്‍ ഫാക്ടറിയിലെ പണിനിര്‍ത്തിയശേഷം തന്‍റെ മക്കളെയും നോക്കി സ്വസ്ഥമായി അമ്മയ്ക്ക് വീട്ടിലിരിക്കാം…
ഹോ.. എല്ലാദിവസവും.പണി കഴിഞ്ഞു വരുമ്പോഴുള്ള അസഹ്യമായ ചെമ്മീന്‍ നാറ്റം….
ഇനി ആ ദേഹത്തുണ്ടാവില്ല ,
കണ്ണനും, മാളുട്ടിയും വളര്‍ന്നുവരുമ്പോള്‍ അച്ഛനെപ്രതി അഭിമാനിക്കും. അയാളുടെ മുഖത്തു ഒരു പുഞ്ചിരിവിടര്‍ന്നു….
‘ഇവിടുത്തെ പുതിയ അളാണല്ലേ,’
‘വരുന്നത് കണ്ടിരുന്നു’
ശബ്ദംകേട്ട ഭാഗത്തേക്ക് മുകുന്ദന്‍ തിരിഞ്ഞുനോക്കി
തന്നെപ്പോലെ മറ്റൊരാത്മാവ്.
..അയാളുടെ മിഴികള്‍ പതിഞ്ഞത് തന്‍റെ രക്തമൊലിക്കുന്ന മുറിപ്പാടുകളിലായിരുന്നു

‘അപ്പോള്‍ എന്നെപ്പോലെ നിങ്ങളും രക്തസാക്ഷിയാണല്ലേ….?’

‘ആട്ടെ എത്ര വെട്ടുകിട്ടി….?’
‘പതിനാല്’…
.
താങ്കള്‍ ആരാണ്….?
ഞാന്‍ ജയശങ്കര്‍
നിങ്ങളെപ്പോലെ നിര്‍ഭാഗ്യവനായ മറ്റൊരാത്മാവ്
,
നിര്‍ഭാഗ്യവാനോ…?
അതിനുത്തരമെന്നോണം ജയശങ്കറിന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു….
നേതാവെന്നായിരുന്നു ജീവിച്ചിരുന്നപ്പോള്‍ അവരെനിക്ക് ചാര്‍ത്തിത്തന്ന വിളിപ്പേര്…
പിന്നെ ഒരാവേശമായിരുന്നു
, രക്തത്തില്‍ വിപ്ലവം കത്തിപ്പടര്‍ന്നു അതില്‍ എണ്ണ പകര്‍ന്നുകൊണ്ട് പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവരില്‍ മറ്റു പലരും…
.
അതിനിടയില്‍ തന്നെ കാത്തിരിക്കുന്ന ഒരു കുടുംബത്തെ ഓര്‍ത്തില്ല

കണ്ടോ ഇത്…?

അപ്പോഴാണ്‌ പാതി നഷ്ടപ്പെട്ട അയാളുടെ വലതുകരം മുകുന്ദന്‍റെ ദൃഷ്ടിയില്‍ പതിഞ്ഞത്… ചത്തുമലച്ചിട്ടും അവര്‍ക്ക് കലിതീര്‍ന്നില്ല പിന്നെ ഒറ്റവെട്ടായിരുന്നു തന്‍റെ വലതു കൈപ്പത്തിയില്‍…
.
ആര്‍ക്കോവേണ്ടി സ്വന്തം ജീവിതം വലിച്ചെറിഞ്ഞ പമ്പരവിഡ്ഢി…
ഇനി പറഞ്ഞിട്ടെന്താ കാര്യം…
നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുലഭിക്കില്ലല്ലോ…!!
അയാളുടെ കണ്ണുകളില്‍ എരിയുന്ന പക
.സ്വന്തം പാര്‍ട്ടിക്കുവേണ്ടിയല്ലേ നമ്മള്‍ രക്തസാക്ഷിയായത്…
നമ്മള്‍ ചിന്തിയ രക്തത്തുള്ളികളില്‍നിന്നു പാര്‍ട്ടി ശക്തിപ്രാപിക്കും, നമ്മളുടെ ഓര്‍മ്മയ്ക്കായ് രക്തസാക്ഷിമണ്ഡപമുയരും. സ്വന്തംകുടുംബാംഗ ങ്ങള്‍ക്ക് അവര്‍ വേണ്ടതൊക്കെ ചെയ്തുകൊടുക്കും…
സുഹൃത്തേ ഇങ്ങനെയൊക്കെയായിരുന്നു ഞാനും ചിന്തിച്ചിരുന്നത്..
എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു…..
ജയകൃഷ്ണനിന്നു ഒരു തേങ്ങലുയര്‍ന്നു ….
.
വേനലും…., ശിശിരവും. മഴയുമായി ഋതുക്കള്‍ മാറിമാറിവന്നു പാലപ്പൂവിന്‍റെ ഗന്ധം നിറഞ്ഞുനില്‍ക്കുന്ന ആത്മാക്കളുടെ ലോകത്ത് താന്‍ എത്തിപ്പെട്ടിട്ട് മാസങ്ങള്‍ പലത് കഴിഞ്ഞു
ഇതിനോടകം രക്തസാക്ഷിമണ്ഡപത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കും അതില്‍ വീരരക്തസാക്ഷി മുകുന്ദന്‍ മേനോന്‍റെ പേര് ആലേഖനം ചെയ്തിട്ടുണ്ടാകും…
താന്‍ മരിച്ച ദുഖത്തില്‍നിന്നു കുടുംബാംഗങ്ങളും പൂര്‍ണ്ണമായും മുക്തരായിട്ടുണ്ടാവും…
സ്വന്തമായി ലഭിച്ച പുതിയ സര്‍ക്കാര്‍ജോലിയില്‍ അവള്‍ സന്തോഷവതിയായിരിക്കും….ചെമ്മീന്‍ ഫാക്ടറിയിലെ ജോലിനിര്‍ത്തി തന്‍റെ മക്കളെ പരിപാലിക്കുന്ന തിരക്കിലായിരിക്കും അമ്മ…
മുകുന്ദന്‍ മേനോന്‍റെ വിധവക്കും മക്കള്‍ക്കുമായി പാര്‍ട്ടി പതിച്ചുനല്‍കിയ പുതിയ വീട്ടിലായിരിക്കും അവരിപ്പോള്‍ ഉണ്ടായിരിക്കുക…
വീണ്ടും ചിന്തകളുടെ വേലിയേറ്റം
‘എടാ മുകുന്ദാ…’
എത്രകാലമാണന്നുവെച്ചാ ഈ വാടകവീട്ടില്‍ കഴിയുന്നതു….?
നിന്‍റെ പ്രായക്കാരൊക്കെ കഷ്ടപ്പെട്ടു ജോലിചെയ്തു കുടുംബം പുലര്‍ത്തുന്നു,
പാര്‍ട്ടിക്കുവേണ്ടി കൊടിപിടിച്ചു നടന്നിട്ടു നീ എന്താണ് നേടിയത്,,,,?

ആണ്‍തരിയായിട്ടു അകെയുള്ളതു ഒരുത്തനാണു….

അനുഭവിക്കാനും വേണം യോഗം
ഈ വയസ്സാം കാലത്ത് കഷ്ടപ്പെടാനായിരിക്കും എന്‍റെ വിധി…
‘.മുകുന്ദേട്ടാ….’
അമ്മ പറഞ്ഞതില്‍ എന്താണൊരു തെറ്റ്
?
മുകുന്ദേട്ടന്‍ മാത്രമെന്താ ഇങ്ങനെ….?
ഉടനെതന്നെ ഒരാളുംകൂടി ഇങ്ങെത്തും..
.
കുടംപോലെ വീര്‍ത്തുന്തിയ വയറില്‍ തലോടിക്കൊണ്ട് അമ്മയുടെ വാക്കുകളെ രേവതിയും ശരിവെച്ചിരുന്നു….
..
സ്വന്തമായി ഒരു വീടു ലഭിച്ച സന്തോഷത്തിലായിരിക്കും. അമ്മയിപ്പോള്‍.
..
എല്ലാം കണ്‍കുളിര്‍ക്കെ കാണണം….
എന്നിട്ട് മൌനമായി അവളുടെ ചെവിയില്‍ മന്ത്രിക്കണം
ഞാനില്ലെങ്കിലെന്താ രേവൂ…
എല്ലാ സുഖസൌകര്യങ്ങളും നിങ്ങള്‍ക്ക് ലഭിച്ചില്ലേയെന്നു…
.സഖാവേ പുറത്തു ഒരു നനുത്ത സ്പര്‍ശനം….
അയാള്‍ തിരിഞ്ഞുനോക്കി…
വലതുകൈപ്പത്തി നഷ്ടപ്പെട്ട ജയകൃഷ്ണന്‍റെ ആത്മാവ്..
..താങ്കള്‍ ഇപ്പോഴും മൂഢ സങ്കല്‍പ്പത്തിലാണല്ലേ….?
എന്നോടൊപ്പം വന്നാലും നമ്മുക്ക് എല്ലാം നേരില്‍ക്കണ്ട് ബോദ്ധ്യപ്പെടാം…
അവര്‍ വെള്ളിമേഘങ്ങളിലൂടെ യാത്രതുടര്‍ന്നു
താന്‍ അവസാനമായി പടിയിറങ്ങിയ വാടകവീടിന്‍റെ മുകളിലെത്തിയപ്പോള്‍ മുകുന്ദന്‍ ഒന്നുനിന്നു……
ഈ വീട്ടിലേക്കാണു താന്‍ ആദ്യമായി രേവതിയെ കൈപിടിച്ചുകൊണ്ടുവന്നതു..
.
ഇവിടെവെച്ചാണ് തങ്ങള്‍ പരസ്പരം ഇണചേർന്നതും ,
അവള്‍ തന്‍റെ രണ്ടു മക്കള്‍ക്ക് ജന്മം നല്‍കിയതും..
. ഇവിടെയിപ്പോള്‍ വേറെ താമസക്കാരായിരിക്കും…
.മുകുന്ദാ എന്താ അവിടെയൊരു ബഹളം…? അവന്‍ ചെവിയോര്‍ത്തു
ആരുടെയൊക്കെയോ നിലവിളിശബ്ദം..
മേഘപാളികള്‍ക്കിടയിലൂടെ അവര്‍ താഴേക്കു കുതിച്ചു…
വീടിനകത്ത് ആരുടെയൊക്കെയോ കാല്‍പ്പെരുമാറ്റങ്ങള്‍…
ആക്രോശങ്ങളോടൊപ്പം വീട്ടുപകരണങ്ങളെല്ലാം അവര്‍ പുറത്തേക്ക് വലിച്ചെറിയുകയാണ്… മുറ്റത്ത് അവിടെവിടെയായി ചിതറിക്കിടക്കുന്ന പഴുത്ത പ്ലാവിലക്കൊപ്പം വീട്ടുസാമഗ്രികളും ചിതറിക്കിടക്കുന്നു….
അതിനുചുറ്റും കാഴ്ചക്കാരായി കുറേപ്പേരും
..
പെട്ടന്നാണു മുകുന്ദന്‍റെ കണ്ണുകള്‍ ആ കാഴ്ചകണ്ടു ഞെട്ടിത്തരിച്ചത്
പറക്കമുറ്റാത്ത തന്‍റെ മക്കളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് വിങ്ങിപ്പൊട്ടുന്ന രേവതി..
.. കുറച്ചകലെയായി തലയ്ക്ക് കൈയും കൊടുത്തുകൊണ്ട് വിവശയായിരിക്കുന്ന അമ്മയും..
.
കാഴ്ചക്കാരായി പലരുമുണ്ടെങ്കിലും ആരുംതന്നെ അവരെ സഹായിക്കുവാന്‍ മുന്നോട്ടു വന്നില്ല…
.ഇവര്‍ എന്താണീചെയ്യുന്നത്….?
എവിടെ തനിക്ക് സഹായഹസ്തം വാഗ്ദാനം നല്‍കിയ നേതാക്കന്‍മാര്‍…..? അയാള്‍ ചുറ്റും നോക്കി പിന്നെ ആ ചുണ്ടുകള്‍ വിതുമ്പി….
അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്നു ആരുടെയൊക്കെയോ പിറുപിറുക്കലുകള്‍
കഷ്ടം
,’ ആ ചെക്കനോട് എത്രപ്രാവശ്യം പറഞ്ഞതാ
പാര്‍ട്ടിക്കുവേണ്ടി ചാകാന്‍ നടക്കാതെ എന്തെങ്കിലും പണിചെയ്തു കുടുംബം പുലര്‍ത്താന്‍,’..
.
അവസാനം രക്തസാക്ഷിയുമായി..
ഇപ്പോഴിതാ വാടകകൊടുക്കുവാന്‍ നിവര്‍ത്തിയില്ലാത്തതിന്‍റെ പേരില്‍ ആ വയസ്സായ തള്ളയെയും ഓന്‍റെ ഭാര്യയേയും, മക്കളെയും വീട്ടില്‍നിന്നും ഇറക്കിവിടുന്നു….
, ഒരുത്തനുമില്ല തിരിഞ്ഞുനോക്കാന്‍…
, ഈ കുടുംബത്തെ ഈ സ്ഥിതിയിലാക്കിയിട്ടു ഓന്‍ എന്തു നേടി….?
അതു മുതലെടുക്കുവാന്‍ കുറേ രാഷ്ട്രീയനേതാക്കന്‍മാരും…
ഫൂ…..
മുകുന്ദാ വാ നമുക്ക് പോകാം
.
ഇല്ല ജയകൃഷ്ണാ എന്‍റെ കുടുംബത്തെ ഈ നിലയില്‍ കണ്ടിട്ട് എനിക്ക് പോകാനാവില്ല…
അതിനു നിനക്കിനി എന്തുചെയ്യുവാനാകും…?
മറക്കണ്ട നീയും, ഞാനും, ശരീരം നഷ്ടപ്പെട്ട വെറും ആത്മാക്കള്‍ മാത്രമാണ്…
വരൂ ഇനിയുമുണ്ട് കാഴ്ചകള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവര്‍ പിന്നെയും യാത്രതുടര്‍ന്നു,,
,,
അവരുടെ ആ യാത്ര അവസാനിച്ചത്‌ ഇടതൂര്‍ന്ന റബര്‍മരങ്ങള്‍ക്കൊണ്ട് സമൃദ്ധമായ വലിയൊരു എസ്റ്റേറ്റിനു മുകളിലായിരുന്നു അതിന്‍റെ മദ്ധ്യത്തിലായി സ്ഥിതിചെയ്തിരുന്ന കുറ്റന്‍ ബംഗ്ലാവില്‍ മുകുന്ദന്‍റെ കണ്ണുകള്‍ പതിഞ്ഞു,,,,,
ഇതു പാര്‍ട്ടിനേതാവ് വാസുദേവന്‍ സാറിന്‍റെ ഒഴിവുകാലവസതിയാണല്ലോ…!!
സാറിനോടൊപ്പം ഒന്നുരണ്ടു പ്രാവശ്യം ഇവിടെ വന്നുപോയതും ഓര്‍ക്കുന്നുണ്ട്….
ഇവിടെയെന്താ ഒരാരവം,,,,,
ചുറ്റും. വിലകൂടിയ ആഡംബരകാറുകള്‍…
.അവര്‍ വീടിനകത്തേക്ക് പാളിനോക്കി അവിടെ വലിയൊരാഘോഷം നടക്കുകയാണ് സമൂഹത്തിലെ ഉന്നതന്‍മാരെല്ലാവരും അവിടെ ഒത്തുകൂടിയിരിക്കുന്നു,,,,
എല്ലവരുടെയും കൈകളില്‍ പതഞ്ഞുപൊങ്ങുന്ന മദ്യഗ്ലാസ്സുകള്‍,
ഗ്ലാസ്സില്‍ മദ്യം പകര്‍ന്നുകൊടുത്തുകൊണ്ട് സുന്ദരിമാരായ ചെറുപ്പക്കാരികളും …
. ‘ഈ വാസുദേവന്‍റെ ഒരു ഭാഗ്യം,…!!!’
ആയിരം വോട്ടു തികച്ചുലഭിക്കുവാന്‍ സാദ്ധ്യതയില്ലാത്ത ഈ പഹയന്‍ ഇരുപത്തിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലല്ലേ വിജയിച്ചിരിക്കുന്നത്,,,,
, അടുത്തയാഴ്ചത്തെ സത്യപ്രതിജ്ഞച്ചടങ്ങില്‍ അഭ്യന്തരമല്ലേ കൈയില്‍ കിട്ടുവാന്‍ പോകുന്നത്…
.അതിനുവേണ്ടി വാസുദേവന്‍ സാറിന്‍റെ തലയില്‍ ഉദിച്ച ഒരു ബുദ്ധിയല്ലായിരുന്നോ നമ്മുടെ മുകുന്ദന്‍റെ രക്തസാക്ഷിത്വം,,
,
പാവം ചെക്കന്‍ ഇയാള് പറഞ്ഞതു അപ്പാടെയങ്ങു വിശ്വസിച്ചു..
.പാര്‍ട്ടിക്കുള്ളില്‍ കലഹം ഇളക്കിവിട്ടിട്ടു ഒന്നും അറിയാത്തഭാവത്തില്‍ നമ്മുടെ ഈ നേതാവും…
.ആ ചെക്കന്‍റെ രക്തസാക്ഷിത്വത്തിന്‍റെ പേരില്‍ ലഭിച്ച സഹതാപവോട്ടയിരുന്നു ഇയാള്‍ക്കും, ഇയാളുടെ പാര്‍ട്ടിക്കും ഭൂരിപക്ഷം നേടിക്കൊടുത്തത്,,,
,മദ്യത്തില്‍ കുഴഞ്ഞ വാക്കുകളോടൊപ്പം കൂട്ടച്ചിരികളും അട്ടഹാസങ്ങളും,,,
അതിന് കൊഴുപ്പേകുവാന്‍ അര്‍ദ്ധനഗ്നരായ സുന്ദരിമാരുടെ ചടുലനൃത്തങ്ങളും,,,
,മുകുന്ദാ നീ കണ്ടോ…?
എല്ലാ അര്‍ത്ഥത്തിലും അവര്‍ ജീവിതം ഘോഷിക്കുകയാണ് നിനക്ക് വാഗ്ദാനം ചെയ്തതൊക്കെയും അവര്‍ മറന്നിരിക്കുന്നു,,,
ആശ്രയമില്ലാതെയായിരിക്കുന്നത് എന്‍റെയും നിന്‍റെയും കുടുംബങ്ങള്‍ക്കാണ്…
ആത്മാക്കളുടെ ലോകത്തേക്ക് നമ്മള്‍ക്ക് തിരിച്ചുപോകുവാന്‍ സമയമായിരിക്കുന്നു…
വാസുദേവന്‍ സര്‍ മുകുന്ദന്‍ അലറിവിളിച്ചു….
മുകുന്ദന്‍ മറന്നുപോയോ,,,?
ജീവിക്കുവാനുള്ള അവകാശം സ്വയം നഷ്ടപ്പെടുത്തിയ വെറും ആത്മാക്കള്‍ മാത്രമാണ് നമ്മള്‍,,,
നമ്മുടെ ശബ്ദം ഭൂമിയില്‍ ആരും കേള്‍ക്കില്ല.
..അവര്‍ തിരിച്ചുയാത്രയായി താന്‍ പടിയിറങ്ങിയ വീടിന്‍റെ മുകളിലെത്തിയപ്പോള്‍ മുകുന്ദന്‍ ഒരിക്കല്‍ക്കൂടി നിന്നു തന്‍റെ മക്കളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് കരഞ്ഞുകലങ്ങിയ മിഴികളുമായി അവര്‍ നടന്നുനീങ്ങുകയാണ്,,,
ന്‍റെ രേവതി എന്നെ ശപിക്കുന്നുണ്ടാവും, അല്ലേ ജയകൃഷ്ണാ…?
ഇന്നു രാത്രി ആരെങ്കിലും അവര്‍ക്ക് അഭയം കൊടുക്കുമോ….?
ഈ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി യുവതിയായ ഒരമ്മ തെരുവില്‍ അന്തിയുറങ്ങേണ്ടിവന്നാലത്തെ അവസ്ഥ..
.
പെണ്ണിന്‍റെ മാംസത്തിനായി ദാഹിക്കുന്ന.ഒരുകൂട്ടം വ്യാഘ്രങ്ങളുടെ ദംഷ്ട്രങ്ങള്‍ പതിഞ്ഞ രേവതിയുടെ ഉടല്‍ കണ്ണുകളില്‍ തെളിഞ്ഞപ്പോള്‍ മുകുന്ദന്‍റെ ആത്മാവ് ഒന്നു ഞെട്ടി..
.
അതിനുശേഷം അവരുടെ ദംഷ്ട്രങ്ങള്‍ ആഴ്ന്നിറങ്ങുക മുലകുടി മാറാത്ത തന്‍റെ പൊന്നുമോളില്‍ ആയിരിക്കില്ലെ….?
വാര്‍ദ്ധക്യത്താല്‍ അവശയായ തന്‍റെ അമ്മയെവരെ അവര്‍ വെറുതെവിടുമോ…?
മുകുന്ദാ….
ആര്‍ക്കോവേണ്ടി രക്തസാക്ഷിത്വം വരിച്ചിട്ടു നീയും ഞാനും എന്തു നേടി….?
അപ്പോള്‍ ആ ബംഗ്ലാവിന്‍റെ അകത്തളങ്ങളില്‍ വീണ്ടുമൊരു ആരവം മുഴങ്ങി ഭാവിയില്‍ രക്തസാക്ഷിയാകുവാന്‍ വിധിക്കപ്പെട്ട ഏതോ കുട്ടിനേതാവിന്‍റെ സ്ഥാനാരോഹണ ച്ചടങ്ങിന്‍റെ ആരവം…
…………………………………………………………………………………………………………

Share This:

Comments

comments