ധോണിയുടെ ഭാര്യയ്‌ക്ക് ജീവന് ഭീഷണി, തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി.

0
1467
ജോണ്‍സണ്‍ ചെറിയാന്‍.
റാഞ്ചി: ജീവന് ഭീഷണിയുള്ളതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്ത് ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കി. പിസ്റ്റള്‍ അല്ലെങ്കില്‍ 0.32 റിവോള്‍വര്‍ കൈയില്‍ സൂക്ഷിക്കാനാണ് സാക്ഷി അപേക്ഷ നല്‍കിയത്.
വീട്ടില്‍ ഒറ്റയ്‌ക്കാണ് താമസമെന്നും യാത്ര പോവുന്നത് തനിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് സാക്ഷി തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്. എത്രയും പെട്ടെന്ന് ലൈസന്‍സ് അനുവദിക്കണമെന്നും സാക്ഷി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ ധോണി 2008ല്‍ ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നു. 9 എം.എം തോക്കിനാണ് ധോണി അന്ന് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ 2010ലാണ് ധോണിയുടെ അപേക്ഷ അംഗീകരിക്കാന്‍ റാഞ്ചി ജില്ലാ ഭരണകൂടം തയ്യാറായത്.

Share This:

Comments

comments