ഇ-വായനയിലേക്ക് മിഴികൾ തുറന്ന് അൽ ജാമിഅ സെൻട്രൽ ലൈബ്രറി.

0
610
ആസിഫലി റ്റി.
ശാന്തപുരം: ദക്ഷിണേന്ത്യയിലെ മികച്ച ഇസ് ലാമിക്ക് റഫറൻസ് ലൈബ്രറികളിൽ ഒന്നായ ശാന്തപുരം അൽ ജാമിഅ അൽ ഇസ് ലാമിയ സെൻട്രൽ ലൈബ്രറി വായന ദിനത്തോടനുബന്ധിച്ച് അതിരുകളില്ലാത്ത ഡിജറ്റൽ വായനക്ക് ഒരുങ്ങുന്നു. വ്യത്യസ്ത ഭാഷകളിൽ അമ്പതിനായിരത്തിൽപരം പുസ്തങ്ങളുള്ള ലൈബ്രറിയിൽ അന്താരാഷ്ട്ര ഡിജിറ്റൽ ലൈബ്രറികളിലെ പുസ്തകങ്ങളടക്കം വായിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി വായനയുടെ ഇ-ലോകം സൃഷ്ടിക്കുകയാണ്.
അത്യപൂർവ്വ ഇ-പുസ്തകങ്ങളും ജേർണലുകളും വായനക്കാർക്ക് വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വിവിധ ശീർഷകങ്ങളിലായി തരം തിരിച്ച് ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇസ് ലാമിക് ബാങ്കിങ്, ഫിലോസഫി, ചരിത്രം, ജോഗ്രഫി, സോഷ്യൽ സ്റ്റഡീസ്‌, മതം തുടങ്ങി വിവിധ തലക്കെട്ടുകളിലായി കാൽലക്ഷത്തിൽപരം പുസ്തങ്ങൾ ഉള്ള ഡിജിറ്റൽ സോഫ്റ്റ് വെയർ, ഡിജിറ്റൽ ആർക്കിവേഴ്സ് എന്നിവ അൽജാമിഅ ഡിജിറ്റൽ ലൈബ്രറിയെ മികവുറ്റതാക്കുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള ഗവേഷക വിദ്യാർഥികൾ, ചരിത്ര ഗവേഷകർ, അധ്യാപകർ തുടങ്ങിയവരെക്കെ നിലവിൽ അൽ ജാമിഅ ലൈബ്രറിയിലെ സന്ദർശകരാണ്. അവർക്ക്കൂടി ഉപയോഗപ്രദമാവുന്ന രീതിയിലാണ് ഡിജിറ്റൽ ലൈബ്രറി സംവിധാനിച്ചിട്ടുള്ളതെന്ന് ചീഫ് ലൈബ്രേറിയൻ കെ.പി. ശമീം പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ: ശാന്തപുരം അൽ ജാമിഅ അൽ ഇസ് ലാമിയ ഡിജിറ്റൽ ലൈബ്രറിയിൽ നിന്നും.

Share This:

Comments

comments