അമേരിക്കന്‍ സംഗീതപ്രമികളെ ഹരം കൊള്ളിച്ച യുവ ഗായകന്‍ ട്രിപ്പിള്‍ എക്‌സ് ടെന്‍ടാസിയണ്‍ വെടിയേറ്റു മരിച്ചു.

0
664
ജോണ്‍സണ്‍ ചെറിയാന്‍.
മിയാമി: അമേരിക്കന്‍ സംഗീതപ്രമികളെ ഹരം കൊള്ളിച്ച യുവ റാപ് ഗായകന്‍ ട്രിപ്പിള്‍ എക്‌സ് ടെന്‍ടാസിയണ്‍ (20) വെടിയേറ്റു മരിച്ചു. ഫ്‌ലോറിഡയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. മാസ്‌ക് ധരിച്ചെത്തിയ രണ്ടു പേര്‍ ടെന്‍ടാസിയണെ വെടിവച്ച ശേഷം കാറില്‍ കടന്നു കളയുകയായിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലയാളികളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ട്രിപ്പിള്‍ എക്‌സ് ടെന്‍ടാസിയണ്‍ എന്ന പേരിലറിയപ്പെടുന്ന ജസേ ഒണ്‍ഫ്രോയി ഹിപ്‌ഹോപ്പ് ഗാനങ്ങളിലൂടെയാണു പ്രശസ്തനായത്. അദ്ദേഹത്തിന്റെ അവസാനം ഇറങ്ങിയ ഗാനം അമേരിക്കന്‍ ടോപ്പ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

Share This:

Comments

comments