കട്ടിപ്പാറ ഉരുള്‍ പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി.

0
927
ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട് ; കട്ടിപ്പാറ ഉരുള്‍ പൊട്ടലില്‍ കാണാതായവരിലൊരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഉരുള്‍ പൊട്ടലില്‍ കാണാതായ റിഫ ഫാത്തിമ മറിയം എന്ന ഒന്നരവയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഉരുള്‍ പൊട്ടലില്‍ കാണാതായ കരിഞ്ചോല ഹസന്റെ മകള്‍ നുസ്രത്തിന്റെ മകളാണ് റിഫ. നുസ്രത്തിനെയും അവരുടെ മറ്റൊരു കുട്ടിയെയും കൂടാതെ ആറ്‌പേരെകൂടി ഇനിയും കണ്ടെത്താനുണ്ട്.
ദുരന്ത നിവരണ സേനയുടെ നേതൃത്വത്തിലാണ് രണ്ടാം ദിവസവും തിരച്ചില്‍ നടക്കുന്നത്. 45 അംഗ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് തിരിച്ചില്‍ നടത്തുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെളളത്തിനടിയിലാണ്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യസഹായമടക്കം ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തി. മന്ത്രിമാരായ ടി പി രാമൃഷ്ണനും എ കെ ശശീന്ദ്രനും ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
4.57 കോടി അടിയന്തരസഹായം;കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരസഹായമായി 4.57 കോടി അനുവദിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ തുക കലക്ടര്‍മാര്‍ക്ക് അനുവദിക്കും. കോഴിക്കോടിന് 85 ലക്ഷവും വയനാടിന് 87 ലക്ഷവും കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകള്‍ക്ക് 57 ലക്ഷം വീതവുമാണ് അനുവദിച്ചത്. ഇടുക്കിക്ക് 62 ലക്ഷവും കോട്ടയത്തിന് 22 ലക്ഷവും പാലക്കാടിന് 30 ലക്ഷവുമാണ് അനുവദിച്ചത്. ആലപ്പുഴ ജില്ലയ്ക്കുള്ള ധനസഹായം ഉടന്‍ അനുവദിക്കും.

Share This:

Comments

comments