ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആറ് മരണം നിരവധി പേര്‍ക്ക് പരിക്ക്.

0
173
ജോണ്‍സണ്‍ ചെറിയാന്‍.
ഉൗട്ടി: ഊട്ടിയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 40 ഓളം യാത്രക്കാരുമായി പോയ ബസ് . ഉൗട്ടി-കൂനൂര്‍ റോഡിലെ മന്ദാഡയിലാണ് അപകടത്തില്‍പ്പെട്ടത്. 28 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവര്‍ ഉൗട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോയന്പത്തൂരില്‍ നിന്നും ഉൗട്ടിക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് 100 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം . അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. വളരെ പരിശ്രമിച്ചാണ് യാത്രക്കാരെ കൊക്കയില്‍ നിന്ന് മുകളില്‍ എത്തിച്ചത്

Share This:

Comments

comments