വീണ്ടും വിദേശ വനിതയുടെ തിരോധാനം; ഇരുപതുകാരിയായ ഫ്രാന്‍സ് യുവതിയെ കാണാതായിട്ട് രണ്ടാഴ്ച.

0
915
ജോണ്‍സണ്‍ ചെറിയാന്‍.
ജെയ്പൂര്‍: കേരളത്തില്‍ വിദേശവനിതയുടെ തിരോധാനം വരുത്തിവച്ച കോലഹലങ്ങള്‍ ചില്ലറയായിരുന്നില്ല. വനിതയെ കാണാന്‍ ഇല്ലെന്ന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കാണിച്ച വീഴ്ചയാണ് ലാത്വിയന്‍ യുവതിയുടെ മരണത്തിലേക്ക് എത്തിച്ചത്. അന്ന് ഒരു പക്ഷേ പൊലീസ് പരാതിയില്‍ ഊര്‍ജ്ജിതമായി ഇടപെട്ടിരുന്നെങ്കില്‍ അവര്‍ ഇന്നും ജീവിച്ചിരുന്നേനെ.
അത്തരത്തില്‍ ഉള്ള ഒരു വാര്‍ത്തായാണ് രാജസ്ഥാനില്‍ നിന്നും പുറത്തു വരുന്നത്. ഇന്ത്യ കാണാനെത്തിയ വിദേശവനിതയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. സംഭവം വളരെ ഗൗരവമായി പൊലീസ് എടുത്തിട്ടുണ്ടെന്നും പറയുമ്ബോഴും യുവതിയെക്കുറിച്ച്‌ വിവരമൊന്നുമില്ല. . ഫ്രാന്‍സില്‍ നിന്നുള്ള 20 കാരിയായ ഗെയ്ലി ചോട്ടുവിനെയാണ് കാണാതായിരിക്കുന്നത്. ആശങ്ക വിട്ടൊഴിത്ത രണ്ടാഴ്ചകളായി തുടരുന്ന തെരച്ചലില്‍ പൊലീസ് ഇവരുടെ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കണ്ടെത്തിയിരുന്നു. എന്നാല്‍ യുവതിയെ കുറിച്ച്‌ വിവരമൊന്നും കിട്ടിയില്ല. ഇവര്‍ക്കൊപ്പം ആരൊക്കെ ഇന്ത്യയില്‍ വന്നതെന്ന് വ്യക്തമല്ല.
വിനോദയാത്രയുടെ ഭാഗമായി പുഷ്‌കറില്‍ നിന്നും ഇവര്‍ മെയ് മാസം 30നാണ് രാജസ്ഥാനില്‍ എത്തിയത്. തുടര്‍ന്ന് ജെയ്പൂരുള്ള ഹോളി കാ ചൗക്ക് എന്ന ഹോട്ടലില്‍ ഇവര്‍ താമസമാക്കുകയും ചെയ്തു. പിന്നീട് ജൂണ്‍ ഒന്നിനാണ് ഇവരെ കാണാതാകുന്നത്. ഇത് സംബന്ധിച്ച്‌ ഫ്രഞ്ച് അംബാസിഡര്‍ കഴിഞ്ഞദിവസം ട്വിറ്റ് ചെയ്തിരുന്നു.തിരോധാനത്തില്‍ രാജസ്ഥാന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

Share This:

Comments

comments