വീ​ഡി​യോ കോ​ള്‍ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കെ​വി​ന്‍ കൊ​ല​ക്കേ​സി​ലെ പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു.

0
720
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: പോലീസ് കസ്റ്റഡിയിലിരിക്കെ വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ കെവിന്‍ കൊലക്കേസിലെ ഏഴാം പ്രതി ഷെഫിനെതിരെ കോടതി സ്വമേധയാ കേസെടുത്തു. ഷെഫിനെ കൂടാതെ ഫോണില്‍ സംസാരിച്ച ബന്ധുവിനും ഫോണ്‍ നല്‍കിയ ആള്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി.
ജൂണ്‍ എട്ടിന് ഏറ്റുമാനൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടയില്‍ എത്തിച്ചപ്പോള്‍ ഷെഫിനാണ് വീഡിയോ കോളില്‍ സംസാരിച്ചത്. പോലീസ് വാഹനത്തില്‍ ഇരുന്ന് ഷെഫിന്‍ ബന്ധുവിന്‍റെ ഫോണിലൂടെ വീട്ടുകാരെ കണ്ട് സംസാരിച്ചത്.

Share This:

Comments

comments