കേരള യൂണിവേഴ്സിറ്റി മൂല്യനിർണയം അപാകതകൾ പരിഹരിക്കണം :എസ്.എം.മുഖ്താർ.

0
635
അംജദ് അമ്പലകുന്നു.
കൊല്ലം: കേരള യൂണിവേഴ്സിറ്റി 2017 ജൂലൈയിൽ നടത്തിയ ഫിസ്ക്സ് ഇലക്ട്രോ ഡയനാമിക്സ് പരീക്ഷയുടെ മൂല്യനിർണയമാണ് തികച്ചും നിരുത്തരവാദിത്വപരമായി അധ്യാപകർ നിർവഹിച്ചിട്ടുള്ളത്. 2014-15 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷ എഴുതിയ കൊല്ലം എസ് .എൻ കോളേജ്, ശാസ്താംകോട്ട ഡി.ബി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളൊന്നും തന്നെ പരീക്ഷയിൽ വിജയിച്ചിട്ടില്ല .ഇതിൽ സംശയം തോന്നിയ വിദ്യാർത്ഥികൾ തങ്ങളുടെ പേപ്പറുകൾ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി.പരീക്ഷ പേപ്പർ വേണ്ട വിധത്തിൽ പരിഗണിച്ചിട്ടില്ലെന്നും ഉത്തരങ്ങൾക്കൊന്നും കൃത്യമായ മാർക്ക് ലഭിച്ചിട്ടില്ലെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. പേപ്പറുകൾ കൃത്യമായി മൂല്യനിർണത്തിൽ വിധേയമാക്കാണമെന്നും അപാകതകൾ പരിഹരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്.എം. മുഖ്താർ ആവിശ്യപ്പെടു.
എസ് .എൻ കോളേജിലെ അഭിജിത്ത് ,സേതുലക്ഷ്മി, ബിനു എന്നീ വിദ്യാർത്ഥികൾ ഇന്നലെ ഫ്രറ്റേണിറ്റി ജില്ലാ ഓഫീസിൽ എത്തി ജില്ലാ പ്രസിഡന്റ് എസ് എം മുഖ്താറിനെ സന്ദർശിക്കുകയും ഈ വിഷയം ഫ്രറ്റേണിറ്റി മൂവ്മെന്റ് ഏറ്റടുക്കണമെന്നു അവിശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തെ ഗൗരമായി കാണുന്നുണ്ടന്നു സമര പ്രവർത്തനങ്ങലുമായി മുന്നോട്ടു പോകുമെന്ന് വിദ്യാർത്ഥികളോട് ജില്ലാ പ്രസിഡന്റ് ഉറപ്പ്നൽകി

 

Share This:

Comments

comments