വ്രതം വിശ്വാസിയെ ശുദ്ധീകരിക്കുന്ന പ്രക്രിയ: നസ്‌റുദ്ദീന്‍ ആലുങ്ങല്‍.

0
528
മൂസ മുരിങ്ങേക്കല്.
മലപ്പുറം: വ്രതം വിശ്വാസിയെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണെന്നും മുഴുവൻകാലവും ജീവിക്കാനുള്ള ഊർജ്ജം പകർന്നു നൽകാൻ പര്യാപ്തമാണ് റമദാനിലെ വ്രതമെന്നും ആശ്വാസ് കൗൺസിലിംഗ് സെന്റർ ഡയറക്ടർ നസ്‌റുദ്ദീൻ ആലുങ്ങൽ അഭിപ്രായപ്പെട്ടു.
ഡയലോഗ് സെന്റർ കേരള, മലപ്പുറം ചാപ്റ്റർ മലബാർ ഹൗസിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ ഇഫ്താർ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതിയംഗം മൂസ മുരിങ്ങേക്കൽ, മലപ്പുറം സൗഹൃദക്കൂട്ടം ചെയർമാൻ അനന്തപിള്ള മാസ്റ്റർ, ഡോ. അക്ബർ, ഡോ. സലീം എന്നിവർ സംസാരിച്ചു.
ഫോട്ടോ:
ഡയലോഗ് സെന്റർ കേരള, മലപ്പുറം ചാപ്റ്റർ മലബാർ ഹൗസിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ ആശ്വാസ് കൗൺസിലിംഗ് സെന്റർ ഡയറക്ടർ നസ്‌റുദ്ദീൻ ആലുങ്ങൽ ഇഫ്താർ സന്ദേശം നൽകി സംസാരിക്കുന്നു.
മീഡിയാ സെക്രട്ടറി.

Share This:

Comments

comments