വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗ​ണേ​ഷ് കു​മാ​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി.

0
1182
ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തിലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്കുമാര്‍ മര്‍ദിച്ചതായി പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഗണേഷ്കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. അഞ്ചലില്‍ അഗസ്ത്യകോടായിരുന്നു സംഭവം. ഒരു വാഹനത്തിനു മാത്രം കടന്നു പോകുവാന്‍ സാധിക്കുന്ന റോഡില്‍വച്ച്‌ എംഎല്‍എക്ക് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് മര്‍ദനം. എംഎല്‍എയുടെ മര്‍ദനത്തില്‍ പരിക്കേറ്റ അനന്തകൃഷ്ണന്‍ ആശുപത്രിയിലാണ്.

Share This:

Comments

comments