കോഹ്‌ലിയുടെ ഫിറ്റനസ് ചലഞ്ച് ഏറ്റെടുത്ത് നരേന്ദ്ര മോദി.

0
452
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ തന്‍റെ ഫിറ്റ്‌നസ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹം പുറത്തു വിട്ടു. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച ഭാഗമായുള്ള ഫിറ്റ്നസ് ചലഞ്ചിന് താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും നടത്തവും കല്ലിലുരുണ്ടുള്ള പ്രത്യേക അഭ്യാസവും മറ്റുമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കു വെച്ചത്.
‘രാവിലെയുള്ള യോഗയ്ക്കു പുറമേയുള്ള നിമിഷങ്ങള്‍ എന്ന കുറിപ്പോടെയാണ് ഫിറ്റ്നസ് വീഡിയോ മോദി ട്വിറ്ററില്‍ പങ്കുവച്ചത്. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെയാണ് താന്‍ നടക്കുന്നത് എന്നും അദ്ദേഹം കുറിച്ചു. കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിക്കും 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ജേതാവായ മണിക ബാദ്രയ്ക്കുമാണ് മോദിയുടെ ഫിറ്റ്നസ് ചലഞ്ച്.

Share This:

Comments

comments