കെവിന്‍ പി ജോസഫിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കും.

0
774
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാരാല്‍ കൊലചെയ്യപ്പെട്ട കെവിന്‍ പി ജോസഫിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കെവിന്റെ ഭാര്യ നീനുവിന്റെ തുടര്‍പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചിട്ടുണ്ട്. കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാനാണ് പത്തുലക്ഷം രൂപ നല്‍കുന്നത്.

Share This:

Comments

comments