അമ്പലം – പള്ളി നേതൃത്വങ്ങളുടെ സംഗമ വേദിയായി ജമാഅത്തെ ഇസ്ലാമി സൗഹൃദ ഇഫ്താർ.

0
426
പി.കെ കുഞ്ഞവറ
മക്കരപ്പറമ്പ : മത സൗഹാർദവും സാമുദായിക ഐക്യവും വിളിച്ചോതി ഐക്യ സന്ദേശമുയർത്തി ജമാഅത്തെ ഇസ്ലാമി ദഅവത്ത് നഗർ ഏരിയ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി അംഗം എൻ കെ അബ്ദുൽ അസീസ് റമദാൻ സന്ദേശം നൽകി. റമദാനിലൂടെ ദൈവവിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുന്നു എന്നും യഥാർത്ഥ ദൈവ വിശ്വാസം മനുഷ്യസ്നേഹത്തിന്റെതാണന്നും അദ്ദേഹം പറഞ്ഞു. സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം കൂടിച്ചേരലുകൾ എന്നും സമൂഹത്തിന് അനിവാര്യമായ കാലഘട്ടത്തിലാണ് നടക്കുന്നതെന്നും മക്കരപ്പറമ്പ് ശിവക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് പ്രഭാകരൻ ചോലക്കാട് പറഞ്ഞു.മുഴുവൻ മനുഷ്യരും ഒരേ സൃഷ്ടാവിന്റെ സൃഷ്ടികളാണെന്ന സന്ദേശമാണ് ഇസ്ലാം നൽകുന്നതെന്നും ഇത്തരം കൂടിച്ചേരലുകൾ അതിനു മാതൃകയാണെന്നും മക്കരപ്പറമ്പ് ടൗൺ മഹല്ല് കമ്മിറ്റി പ്രസിഡന്റ് സി.പി സൈതലവി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ബഷീർ ചെറുകുളമ്പ അദ്ധ്യക്ഷത വഹിച്ചു. മകരപ്പറമ്പ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ രാമദാസ്, പി രാജീവ്, ഭഗവാൻദാസ്, സലാം വെങ്കിട്ട, കെ.പി മജീദ് നാറാണത്ത്, രവി, രാമദാസ് എന്നിവർ സംസാരിച്ചു. പി കുഞ്ഞുമുഹമ്മദ് സ്വാഗതവും സലാഹുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ലത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനി മോൾ, പഞ്ചായത്ത് അംഗങ്ങളായ സാജു മാമ്പ്ര, ഹൻഷില പട്ടാക്കൽ, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് മുസ്തഫ ഹുസൈൻ, സേതു മാസ്റ്റർ, സുധീഷ് മാസ്റ്റർ, അബൂബക്കർ അരിപ്ര, കെ ജിതേഷ്, ബൈജു പള്ളിയിലിൽ, ജാക്സൺ, ദയാനന്ദൻ നുറംകുന്ന്, ജിതേഷ് കുന്നൊത്തൊടി, ജയരാജൻ കോലോത്തൊടി, ഡോ. അസ്ഹർ കരുവാട്ടിൽ, അനിലൻ മാസ്റ്റർ, രാജേഷ് മാസ്റ്റർ, സി റഷീദ്, പ്രദീപ് കിഴക്കേതട്ടായിൽ, പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, മുജീബ്, കെ.എച്ച് സജി, സൈഫു ഹാപ്പിക്കിഡ്, ഫെഡറൽ ബാങ്ക് മാനേജർ നാഷിക്, ഗഫൂർ മാസ്റ്റർ കുറ്റിപ്പുളിയൻ, ഷിബു കരിഞ്ചാപ്പാടി, ദാസൻ സിതാര, സുധി നായർ, സജീവൻ അമ്പലപ്പടി, പി.പി മൻസൂർ, ദിലീപ് കിഴക്കേതട്ടായിൽ, ദിലീപ് അമ്പലപ്പടി, വിപിൻ ഫെഡറൽ ബാങ്ക്, കൃഷണ കുമാർ, ആരിഫ് ചുണ്ടയിൽ എന്നിവർ പങ്കെടുത്തു.
———————–
ഫോട്ടോ കാപ്ഷൻ:-
ഫോട്ടോ 1: ജമാഅത്തെ ഇസ്ലാമി ദഅവത്ത് നഗർ ഏരിയ മക്കരപ്പറമ്പിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ മക്കരപ്പറമ്പ് ശിവക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് പ്രഭാകരൻ ചോലക്കാട് സംസാരിക്കുന്നു.
ഫോട്ടോ 2: ജമാഅത്തെ ഇസ്ലാമി ദഅവത്ത് നഗർ ഏരിയ മക്കരപ്പറമ്പിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ മക്കരപ്പറമ്പ ടൗൺ മഹല്ല് പ്രസിഡന്റ് സി.പി സൈതലവി സംസാരിക്കുന്നു.
—————

Thanks & Regards,
പി.കെ കുഞ്ഞവറ.
+91 9846117084.
മീഡിയ സെക്രട്ടറി,
ജമാഅത്തെ ഇസ്ലാമി ദഅവത്ത് നഗർ ഏരിയ.6

Share This:

Comments

comments