ഡാളസില്‍ അന്തര്‍ദേശീയ യോഗാദിനം ജൂണ്‍ 17-ന് ഞായറാഴ്ച.

0
394
പി.പി.ചെറിയാന്‍.
ഇര്‍വിംഗ് (ഡാളസ്): മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റേയും കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടേയും സംയുക്താഭിമുഖ്യത്തില്‍ നാലാമത് അന്തര്‍ ദേശീയ യോഗാ ദിനം ജൂണ്‍ 17 ഞായര്‍ മഹാത്മാ ഗാന്ധി പാര്‍ക്കില്‍ വെച്ച് ആഘോഷിക്കുന്നു.
കോണ്‍സുലാര്‍ ജനറല്‍ ഡോ അനുപം റെ, ഇര്‍വിംഗ് സിറ്റി പ്രൊ ടേം മേയര്‍ അലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.രാവിലെ 7.30 ന് പരിപാടികള്‍ ആരംഭിക്കും. കൃത്യ സമയത്ത് എല്ലാവരും എത്തിച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പ്രഭാത ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങല്‍ക്ക്‌ഡോ. പ്രസാദ് തോട്ടക്കൂറ 8173004747 റാവു കല്‍വാല 732 309 0621 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Share This:

Comments

comments