ആള്‍ദൈവം ബയ്യൂജി മഹാരാജ്​ സ്വയം വെടിവെച്ച്‌​ മരിച്ചു.

0
882
ജോണ്‍സണ്‍ ചെറിയാന്‍.
ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ബയ്യൂജി മഹാരാജ് സ്വയം വെടിവെച്ച്‌ മരിച്ചു. അദ്ദേഹത്തിെന്‍റ വീട്ടില്‍ വെച്ചായിരുന്നു ആത്മഹത്യ. വെടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബയ്യൂജിയെ ബോംബെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബയ്യൂജിക്ക് ക്യാബിനറ്റ് പദവി വാഗ്ധാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ആദ്യകാലത്ത് മോഡലായിരുന്നു ബയ്യൂജി മഹാരാജ്. ഉദയ് സിങ് ദേശ്മുഖ് എന്നാണ് യഥാര്‍ഥ പേര്. മരണവിവരമറിഞ്ഞ് ബയ്യൂജിയുടെ ഒേട്ടറെ അനുയായികള്‍ ആശുപത്രി പരിസരത്ത് തടിച്ചു കൂടി. കുടുംബത്തിലുള്ള തര്‍ക്കമാണ് ആത്മഹത്യക്കു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കരുതുന്നുണ്ട്.
ബയ്യൂജിയുടെ ആഢംബര ജീവിതം പ്രസിദ്ധമാണ്. വിശാലമായ ആശ്രമമാണ് അദ്ദേഹം ഇന്‍ഡോറില്‍ പണിതുയര്‍ത്തിയത്. വാദ്യ മേളക്കാരുടെ അകമ്ബടിയോടെ വെളുത്ത മെഴസിഡസ് എസ്.യു.വിയില്‍ യാത്ര ചെയ്തിരുന്ന ബയ്യൂജി യാത്രകള്‍ക്കിടെ ആഢംബര റിസോര്‍ട്ടുകളിലായിരുന്നു പലപ്പോഴും താമസിച്ചിരുന്നത്. രാഷ്ട്രീയക്കാര്‍ക്കിടയിലും ബിസിനസ്സുകാര്‍ക്കിടയിലും ഇദ്ദേഹത്തിന് ഏറെ അനുയായികളുണ്ടായിരുന്നു. ബയ്യൂജി ഇന്‍ഡോര്‍ സ്വദേശിനിയായ ഡോക്ടറെ വിവാഹം ചെയ്തത് അദ്ദേഹത്തിെന്‍റ അനേകം വിശ്വാസികളെ അസ്വസ്ഥരാക്കിയിരുന്നു.

Share This:

Comments

comments