ജയില്‍ വാര്‍ഡന്‍റെ ചെവി കടിച്ചു മുറിച്ചു; തടവുകാരനെതിരേ കേസ്.

0
542
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലിലെ വാര്‍ഡന്‍റെ ചെവി കടിച്ചു മുറിച്ച കേസില്‍ വിചാരണ തടവുകാരനെതിരെ പൂജപ്പുര പോലീസ് കേസെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ സാബു ഡാനിയേല്‍ (38) നെതിരെയാണ് കേസെടുത്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്‍ഡന്‍ ഹരികൃഷ്ണന്‍റെ ചെവി പ്രതി കടിച്ച്‌ മുറിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. തടവുകാരന്‍ ആവശ്യപ്പെട്ട സെല്ലില്‍ പാര്‍പ്പിക്കാന്‍ ജയില്‍ അധികൃതര്‍ തയാറാകാതെ വന്നതാണ് പ്രകോപനം.
മോഷണം, വഞ്ചന, അടിപിടി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സാബു ഡാനിയേല്‍ നേരത്തെയും ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സെന്‍ട്രല്‍ ജയിലിലെ വാര്‍ഡനെ ആക്രമിച്ച സംഭവത്തില്‍ കോടതിയുടെ അനുമതിക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.

Share This:

Comments

comments