വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.

0
527
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. 7300 കോടിയുടെ കടബാദ്ധ്യത വൈദ്യുത ബോര്‍ഡിനുണ്ടെന്നും ഇത് മറികടക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധനയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
നിലവില്‍ വൈദ്യുതി നിരക്ക് കൂട്ടാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. എന്നാല്‍, പ്രതിസന്ധി തുടര്‍ന്നാല്‍ സ്വാഭാവികമായ നിരക്ക് വര്‍ദ്ധന വേണ്ടിവരും. ബോര്‍ഡിന് പിടിച്ചു നില്‍ക്കാന്‍ അതു മാത്രമെ വഴിയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കണമെന്നാണ് തന്റേയും പാര്‍ട്ടിയുടേയും നിലപാട്. എന്നാല്‍ പദ്ധതി സംബന്ധിച്ച്‌ മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സമവായത്തിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും മന്ത്രി എം.എം.മണി പറഞ്ഞു.

Share This:

Comments

comments