ഗൗരി ലങ്കേഷിന്റെ ഘാതകന്‍ പോലീസ് പിടിയില്‍.

0
602
ജോണ്‍സണ്‍ ചെറിയാന്‍.
ബംഗളൂരു: നടുറോഡില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകന്‍ പിടിയിലായെന്ന് പോലീസ്. മറാത്തി ഭാഷ സംസാരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്നുമാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെട്ടിട്ടില്ല.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകു എന്ന് അന്വേഷണസംഘം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലെ പ്രതികളുമായി പൊരുത്തപ്പെടുന്നയാളാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, സാക്ഷിമൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രതികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നാണ് സൂചന.
കെ.ടി നവീന്‍കുമാര്‍ എന്ന ഹിന്ദുയുവസേന പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഴുത്തുകാരനായിരുന്ന എം.എം. കല്‍ബുര്‍ഗിയെ വധിക്കുവാന്‍ ഉപയോഗിച്ച തോക്ക് തന്നെയാണ് ഗൗരി ലങ്കേഷിനെയും കൊല്ലുവാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായിരുന്നു.

Share This:

Comments

comments