സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ജേഷ്ഠന്‍ വെട്ടേറ്റ് മരിച്ചു.

0
651
ജോണ്‍സണ്‍ ചെറിയാന്‍.
ബാലരാമപുരം: ആദ്യ ഭാര്യയേയും മക്കളെയും കൂടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടാന്‍ ചെന്ന ജ്യേഷ്ഠനെ അനുജന്‍ വെട്ടിക്കൊലപ്പെടത്തി. ബാലരാമപുരത്ത് വാടകയ്ക്ക് താമസിക്കുന്ന എസ്.ശിവന്‍ (42) ആണ് മരിച്ചത്. അനുജന്‍ മുരുകനുമായുള്ള കൈയേറ്റത്തിനിടെ വെട്ടേറ്റാണ് ശിവന്‍ മരിച്ചത്.
കഴിഞ്ഞ രാത്രിയാണ് നാടിനെ നടുക്കുയ സംഭവം അരങ്ങേറിയത്. പരിക്കേറ്റ ശിവനെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ കക്ഷിക്കാന്‍ കഴിഞ്ഞില്ല. തിരുനെല്‍വേലി സ്വദേശികളായ സഹോദരങ്ങള്‍ ശിവനും മുരുകനും ഏഴു വര്‍ഷം മുന്പാണ് ബാലരാമപുരത്ത് എത്തിയത്. മരപ്പണിക്കാരാണ് ഇരുവരും.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് – തിരുനെല്‍വേലിയില്‍ ഭാര്യയും മൂന്നു മക്കളുമുള്ള മുരുകന്‍ ബാലരാമപുരത്ത് മുടവൂര്‍പ്പാറ വെട്ടുബലിക്കുളത്തിനടുത്ത് മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസിച്ച്‌ വരുന്നത്. തിരുനെല്‍വേലിയിലെ, മുരുകന്‍റെ മൂത്ത മകന്‍ സുബ്ബറാവു(18) ഒരുമാസം മുന്പ് ബാലരാമപുരത്ത് ശിവന്‍റെ വീട്ടിലെത്തിയിരുന്നു. പിതാവിന്‍റെ ബന്ധം അറിഞ്ഞ് മടങ്ങിപ്പോയ മകന്‍ കഴിഞ്ഞ രാത്രി ശിവനെയും അദ്ദേഹത്തിന്‍റെയും മകനെയും കൂട്ടി വീണ്ടും എത്തി.
ആദ്യ ഭാര്യയേയും മക്കളെയും കൂടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടാന്‍ എത്തിയതായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ മരം മുറിക്കാനുള്ള വാള്‍ ഉപയോഗിച്ച്‌ മുരുകന്‍ ആക്രമിക്കുകയായിരുന്നു. നെറ്റിയിലും തുടയിലും കാലിലും ഗുരുതരമായി പരിക്കേറ്റ ശിവനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവവുമായി ബന്ധപ്പെട്ട് മുരുകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൈയാങ്കളിയില്‍ തലയ്ക്ക് പരിക്കേറ്റ മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് കാവലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധന്യയാണ് ശിവന്‍റെ ഭാര്യ. മക്കള്‍: വിഷ്ണു, കാര്‍ത്തിക.

Share This:

Comments

comments