തലസ്ഥാനത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് കാരണം; പ്രതിഷേധവുമായി ബന്ധുക്കള്‍.

0
920
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാപിഴവ് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍. വര്‍ക്കല ചാത്തമ്ബാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കല്ലമ്ബലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജയാണ് സിസേറിയന് പിന്നാലെ മരിച്ചത്.
ശ്രീജയുടെ മരണം ചികിത്സാപിഴവ് മൂലമാണെന്നും ബന്ധുക്കളില്‍നിന്ന് ഏറെ നേരം മരണം മറച്ചുവെച്ചുവെന്നും ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ ശ്രീജയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. സിസേറിയന്‍ ആയതിനാല്‍ കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചു. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ശ്രീജയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

Share This:

Comments

comments