ജില്ലയിലെ മുഴുവൻ വഴിയോര കച്ചവടക്കാർക്കും തൊഴിൽ കാർഡ് നൽകണം – വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു).

0
326
സി.കെ അഹമ്മദ് അനീസ്.
മലപ്പുറം: ജില്ലയിലെ മുഴുവൻ വഴിയോര കച്ചവടക്കാർക്കും തൊഴിൽ കാർഡ് നൽകണം വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) ആവിശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ വഴിയോര കച്ചവടക്കാരുടെ രേഖകൾ നഗരസഭയിലും പഞ്ചായത്തുകളിലും വഴിയോര കച്ചവട ക്ഷേമസമിതി (FlTU) നൽകിത്തുടങ്ങി.
ജില്ലാ കളക്ടറുടെ നിർദ്ദേശത്തെത്തുടർന്നാണ്‌ വഴിയോര കച്ചവടക്കാരുടെ രേഖകൾ കൈമാറിയത്. മലപ്പുറം നഗരസഭാ ചെയർപേഴ്സൺ C.H.ജമീലക്ക് രേഖകൾ കൈമാറിക്കൊണ്ട് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പരമാനന്ദൻ മങ്കട ഉത്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡണ്ട് ഇബ്രാഹീം കുട്ടി മംഗലം, ജനറൽ സെക്രട്ടറി അഹമ്മദ് അനീസ് ,ട്രഷറർ ഹബീബുറഹ്മാൻ പൂക്കോട്ടൂർ, ജില്ലാ വൈസ് പ്രസിഡണ്ട് കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ്, ജംഷീർ വാറങ്കോടൻ, അലവി പറപ്പൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഫോട്ടോ കാപ്ഷൻ:മലപ്പുറം നഗരസഭാ ചെയർപേഴ്സൺ C.H.ജമീലക്ക് രേഖകൾ കൈമാറിക്കൊണ്ട് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പരമാനന്ദൻ മങ്കട ഉത്ഘാടനം നിർവ്വഹിക്കുന്നു.

Share This:

Comments

comments