ഖുർആൻ പരീക്ഷ ശ്രദ്ധേയമായി.

0
350
പി.എം. മീരാൻ അലി.
മലപ്പുറം: ഖുർആനിലെ ‘ഇബ്‌റാഹീം’ അധ്യായം അടിസ്ഥാനമാക്കി ജില്ലയിലെ മുന്നൂറോളം കേന്ദ്രങ്ങളിൽ നടന്ന ഖുർആൻ പരീക്ഷ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരീക്ഷയിൽ മലപ്പുറം ജില്ലയിലെ സ്ത്രീ പുരുഷ പ്രായ ഭേദമന്യെ അയ്യായിരത്തിലധികം പേർ പങ്കെടുത്തു. പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ സത്യവിശ്വാസികൾക്ക് സമാശ്വാസം നൽകുന്ന പ്രമേയം ഉൾക്കൊള്ളുന്ന ഈ അധ്യായം റമദാനോടനുബന്ധിച്ച് പ്രത്യേകം പഠനവിധേയമാക്കുക എന്നതായിരുന്നു പരീക്ഷയുടെ ലക്ഷ്യമെന്ന് കൺവീനർ പി.കെ. ഹബീബ് ജഹാൻ അറിയിച്ചു.
ഫോട്ടോ: ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന ഖുർആൻ പരീക്ഷയുടെ ഭാഗമായി പെരിന്തൽമണ്ണ സ്‌കൂൾ ഓഫ് ഖുർആനിൽ നടന്ന ഖുർആൻ പരീക്ഷ.

Share This:

Comments

comments