കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

0
492
ജോണ്‍സണ്‍ ചെറിയാന്‍.
തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും ഇന്ന് അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ പലയിടത്തും കനത്ത മഴ വന്‍ ദുരന്തം വിതച്ചിരിക്കുകയാണ്.
മഴയില്‍ വ്യാപകമായി കൃഷിനാശം സംഭവിച്ചിട്ടുണ്ട് . രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിനു സമീപം ഉരുള്‍പൊട്ടി ഒന്നരയേക്കര്‍ പുരയിടം ഒലിച്ചുപോയ സംഭവവുമുണ്ടായി. എന്നാല്‍ ആളപായമില്ല. അതേ സമയം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Share This:

Comments

comments