
Home News Kerala ഇരിങ്ങാലക്കുടയില്‍ പാസ്റ്റര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും നേര്‍ക്ക് ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ആക്രമണം.
ജോണ്‍സണ്‍ ചെറിയാന്‍.
ഇരിങ്ങാലക്കുട(തൃശൂര്‍): ഇരിങ്ങാലക്കുടയില്‍ പാസ്റ്റര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും നേര്‍ക്ക് ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഇവരെ ആക്രമിച്ചത്.
പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസിനേയും രണ്ട് വൈദിക വിദ്യാര്‍ത്ഥികളേയും ആണ് വളഞ്ഞിട്ട് ആക്രമിച്ചത്. ഇവരുടെ കൈ്യില്‍ ഉണ്ടായിരുന്ന ലഘുലേഖകള്‍ നിര്‍ബന്ധിച്ച് കീറിക്കളയിക്കുകയും ചെയ്തു.
ഹിന്ദുക്കളുടെ ഏരിയയില്‍ എന്തിന് വന്നു എന്ന് ചോദിച്ചായിരുന്നു ആക്രമണം. ഹിന്ദു വീടുകളില്‍ കയറുന്നില്ലെന്ന് പറഞ്ഞിട്ടും സംഘം ഇവരെ വെറുതേ വിട്ടില്ല. ഇനി പ്രദേശത്ത് കണ്ടാല്‍ മര്‍ദ്ദിക്കും എന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.
ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഉള്ളത് ബിജെപി പ്രവര്‍ത്തകന്‍ ആയ ഗോപിനാഥ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍, പറവൂര്‍ അണ്ടിപ്പിള്ളിക്കാവിലെ പ്രാര്‍ത്ഥനാലയത്തില്‍ പ്രാര്‍ത്ഥന നട്തിയതിന് ശേഷം ആയിരുന്നു പാസ്റ്ററും വൈദിക വിദ്യാര്‍ത്ഥികളും മേത്തല വിപി തുരുത്തില്‍ എത്തിയത്. ഇവിടെ ചില വീടുകളില്‍ ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. സംഭവത്തില്‍ പാസ്റ്റര്‍ റോയ് തോമസ് കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments
comments