Home News Gulf അധോലോക സംഘത്തില്‍പ്പെട്ട നാലുപേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: അധോലോക സംഘത്തില്‍പ്പെട്ട നാലുപേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഡെല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ദക്ഷിണ ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയില്‍ വെച്ച് ശനിയാഴ്ച ഇവരെ വധിച്ചത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവരുടെ തലയ്ക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ അധോലോക നേതാവായ രാജേഷ് ഭാരതിയുടെ സംഘാംഗങ്ങളാണെന്ന് കരുതപ്പെടുന്നു. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
Comments
comments